അരീക്കോട് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു മരണം

അരീക്കോട് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു മരണം

മലപ്പുറം: മലപ്പുറത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് .

മരിച്ചവരിൽ രണ്ട് ബിഹാർ സ്വദേശികളും ഒരു ആസാം സ്വദേശിയും  ഉൾപ്പെടുന്നു.ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്.

ഇറച്ചിക്കോഴി മാലിന്യങ്ങൾ സംഭരിക്കുന്ന   പ്ലാൻ്റിൽ വീണാണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ  ഇവരെ മഞ്ചേരഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

അരീക്കോട് മൂന്ന് അതിഥി തൊഴിലാളികൾ മാലിന്യക്കുഴിയിൽ വീണു മരിച്ച സംഭവം ലേബർ കമ്മീഷണർ അന്വേഷിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി..

മരണമടഞ്ഞ തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളും.നിയമപ്രകാരം അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Three killed in accident while cleaning garbage tank in Areekode

Share Email
Top