ടൈനി ടാലന്റ് ഫിയസ്റ്റ 2025: സർഗ്ഗാത്മകതയുടേയും ആത്മവിശ്വാസത്തിന്റെയും സാംസ്‌കാരിക സമന്വയം

ടൈനി ടാലന്റ് ഫിയസ്റ്റ 2025: സർഗ്ഗാത്മകതയുടേയും ആത്മവിശ്വാസത്തിന്റെയും സാംസ്‌കാരിക സമന്വയം

ബ്രിട്ടീഷ് കൊളംബിയ (കാനഡ): ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷൻ (PRMA) സംഘടിപ്പിച്ച ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൈനി ടാലന്റ് ഫിയസ്റ്റ 2025  (Tiny Talent Fiesta 2025) ജൂലൈ 20-ന് ബ്രിട്ടീഷ് കൊളംബിയയിലെ സറി നഗരത്തിൽ വിജയകരമായി അരങ്ങേറി. ബാലമനസ്സുകളിലെ കല, ആത്മവിശ്വാസം, സാംസ്കാരിക ഉണർവ് എന്നിവയെ ആഘോഷമാക്കി മാറ്റിയ ഈ പരിപാടി കുട്ടികളുടെ കഴിവുകൾക്ക് ഒരു വലിയ വേദി ഒരുക്കി.

പെയിന്റിംഗ് മത്സരംകുഞ്ഞുകൈകളിലെ വർണ്ണവിസ്മയം:  പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്ന ചിത്രരചനാ മത്സരത്തിൽ 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് മത്സരം നടത്തി. ഓരോ വിഭാഗത്തിലും കുട്ടികൾ തങ്ങളുടെ സർഗ്ഗാത്മകതയും കലാപരമായ കഴിവുകളും മനോഹരമായി പ്രകടിപ്പിച്ചു.

വിജയികൾ:

  • 5–7 വയസ്സ് വിഭാഗം:
    • ഒന്നാം സമ്മാനം: അനയാ കമാൽ
    • രണ്ടാം സമ്മാനം: വികുന്ത് മധൻ
  • 8–11 വയസ്സ് വിഭാഗം:
    • ഒന്നാം സമ്മാനം: നോവാ മാത്യു
    • രണ്ടാം സമ്മാനം: ദിയ നിധിൻ മാത്യു
  • 12–15 വയസ്സ് വിഭാഗം:
    • ഒന്നാം സമ്മാനം: സ്വാതി ജ്യോതിഷ് കർത്ത
    • രണ്ടാം സമ്മാനം: സുസാൻ കമാൽ

പ്രശസ്ത ഇൻഡോ-കനേഡിയൻ കലാകാരനും ആർക്കിടെക്ടും വിദ്യാഭ്യാസ വിചക്ഷണനുമായ സഞ്ജോയ് ദാസ് ആയിരുന്നു ചിത്രരചനാ മത്സരത്തിന്റെ വിധികർത്താവ്. യോഗാ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ചക്രചിന്തനകലയിൽ പ്രത്യേക വൈദഗ്ധ്യമുള്ള ഇദ്ദേഹം നിരവധി വർക്ക്‌ഷോപ്പുകളും പ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

കഥാപാത്രാവതരണംഭാവനയുടെ അരങ്ങുകൾ:

ആത്മവിശ്വാസത്തോടെയുള്ള പ്രകടനങ്ങളും ഓരോ കഥാപാത്രത്തിലൂടെയും കുട്ടികൾ അവതരിപ്പിച്ച കഥകളും കഥാപാത്രാവതരണ വിഭാഗത്തെ അവിസ്മരണീയമാക്കി.

വിജയികൾ:

  • 4–7 വയസ്സ് വിഭാഗം: കെലബ് മാത്യു
  • 8–12 വയസ്സ് വിഭാഗം: ജെനെസിസ് റോസ് നിക്കോളസ്

വെസ്റ്റ് കോസ്റ്റ് സീനിയേഴ്സ് ഹൗസിംഗ് മാനേജ്‌മെന്റിന്റെ റീജിയണൽ ഡയറക്ടറായ അജന്ത മാർക്കോസ് ആയിരുന്നു ഈ വിഭാഗത്തിലെ വിധികർത്താവ്. മുൻ ഇന്ത്യൻ ആർമി ലെഫ്റ്റനന്റും സാമൂഹ്യ സേവനരംഗത്ത് സജീവവുമായ അജന്താ മാർക്കോസ്, കുട്ടികളുടെയും യുവജനങ്ങളുടെയും വികസനത്തിൽ അതീവ താല്പര്യമുള്ള വ്യക്തിയാണ്. അജന്താ മാർക്കോസ് കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഒരു കഥാപാത്രമായി വേദിയിൽ എത്തുന്നത് വലിയ ധൈര്യമാണ് — ഈ കുട്ടികൾ ഇന്ന് നമ്മെ എല്ലാവരെയും പ്രചോദിപ്പിച്ചു.”

പരിപാടിയുടെ തുടക്കത്തിൽ PRMA പ്രസിഡന്റ് ഗീതു കുര്യൻ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു. കുട്ടികൾ, രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, വിധികർത്താക്കൾ, പിന്തുണച്ച വ്യക്തികൾ എന്നിവർക്കെല്ലാം പ്രത്യേക അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് അവർ പരിപാടിക്ക് ഊഷ്മളമായ തുടക്കം നൽകി.

ടൈനി ടാലന്റ് ഫിയസ്റ്റയിൽ വിജയികളെ തിരഞ്ഞെടുക്കുന്നതിലുപരി, പങ്കാളിത്തത്തിന് ഊന്നൽ നൽകിയിരുന്നു എന്ന് PRMA ഭാരവാഹികൾ അറിയിച്ചു. ആത്മവിശ്വാസം വളർത്താനും സാംസ്കാരിക മൂല്യങ്ങൾ കുട്ടികളിൽ വളർത്താനും സമൂഹബോധം രൂപപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഒരു പരിപാടിയായിരുന്നു ഇത്.

ചിരിതൂകുന്ന മുഖങ്ങളോടും തെളിഞ്ഞ കണ്ണുകളോടും കൂടി, ഓരോ കുട്ടിയുടെയും പ്രതിഭയുടെ നിമിഷങ്ങൾ എന്നും ഓർമ്മയിൽ സൂക്ഷിക്കപ്പെടും. നാളെയുടെ തലമുറയെ വാർത്തെടുക്കാനും അവരിലെ പ്രതിഭയെ ആഘോഷിക്കാനുമുള്ള PRMAയുടെ ദൗത്യം ഈ പരിപാടിയിലൂടെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചുവെന്ന് സംഘാടകർ അറിയിച്ചു.

Tiny Talent Fiesta 2025: A cultural fusion of creativity and confidence

Share Email
Top