ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറു ദിവസം മുമ്പ് കാണാതായ തൃപുര സ്വദേശിയ പെണ്‍കുട്ടിയെ യമുനയില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ആത്മ റാം സാന്ദന്‍ ധര്‍മ കോളജിലെ രണ്ടാംവര്‍ഷ ബി.എസ്.സി. മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥിനിയായ 19 കാരി സ്‌നേഹ ദേബ്‌നാഥിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്‌നേഹയെ ഈ മാസം ഏഴു മുതല്‍ കാണാനില്ലായിരുന്നു.
കിഴക്കന്‍ ദില്ലയില്‍ ഗീതാ കോളനി മേഖലയ്ക്ക് സമീപം യമുനാ തീരത്ത് സ്‌നേഹയുടെ മൃതദേഹം കണ്ടെത്തിയതായി ദില്ലി പോലീസ് അറിയിച്ചു. സ്‌നേഹ മാതാപിതാക്കളോടൊപ്പം ദില്ലിയില്‍ പ്രയാവരണ്‍ കോംപ്ലക്‌സ് മേഖലയിലായിരുന്നു താമസം,. വീട്ടില്‍ നിന്നും പുറത്തേയക്ക് ടാക്‌സി വിളിച്ചു പോയ സ്‌നേഹയെ സിഗ്നേച്ചര്‍ പാലത്തിനു സമീപമാണ് ഇറക്കിവിട്ടതെന്നു ടാക്‌സി ഡ്രൈവര്‍ പോലീസിനു മൊഴികൊടുത്തിരുന്നു.
എന്നാല്‍ ഈ മേഖലയില്‍ സിസി ടിവി സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഇറങ്ങിയ സ്‌നേഹ പാലത്തില്‍ നിന്നും നദിയിലേക്ക് ചാടുകയായിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത ലഭിച്ചിരുന്നില്ല.പുലര്‍ച്ചെ 5.15 ഓടെ വീട്ടില്‍ നിന്നും സ്‌നഹേ പോയത് ദില്ലി സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ സുഹൃത്തിനെ ട്രെയിന്‍ കയറ്റിവിടാന്‍ എന്നു പറഞ്ഞായിരുന്നു. എന്നാല്‍ എട്ടു മണികഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത സ്ഥിതിയിലും . ഇതേ തുടര്‍ന്ന് സുഹൃത്ത് പിറ്റൂനിയയെ ഫോണില്‍ വിളിച്ചു.
സ്‌നേഹ തന്നെ ട്രെയിന്‍ കയറ്റി വിടാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നില്ലെന്നു അവള്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്നാണ് സ്‌നേഹയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കുകയും അന്വേഷണം ആരംഭിച്ചതും. സ്‌നേഹയെ കൊണ്ടുപോയ ടാക്‌സി ഡ്രൈവറെ ചോദ്യം ചെയ്തതിലൂടെ സ്‌നേഹ ഇറങ്ങിയ സ്ഥലത്തെക്കുറിച്ച് വ്യക്തത ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഒരു യുവതി പാലത്തില്‍ കയറി നില്ക്കുന്നതു കണ്ടതായി ദൃസാക്ഷികള്‍ പോലീസിനു മൊഴിനല്കി.
എന്‍ഡിആര്‍ഫും ഫയര്‍ഫോഴസും സംയുക്തമായി അടിയന്തിര തെരച്ചില്‍ നടത്തിയെങ്കിലും സ്്‌നേഹയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഇന്നലെ രാത്രിയോടെ യമൂനാ തീരത്ത് മൃതദേഹം അടിയുകയായിരുന്നു.
Tripura girl, missing in Delhi for 6 days, found dead in Yamuna