ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിച്ചത് തന്റെ ഭീഷണിയിലൂടെ എന്ന് വീണ്ടും ട്രംപ്

ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിച്ചത് തന്റെ ഭീഷണിയിലൂടെ എന്ന് വീണ്ടും ട്രംപ്

ലണ്ടൻ : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചത് തന്റെ  ഭീഷണി മൂലമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപ്. ഇരു.രാജ്യങ്ങളുമായുള്ള എല്ലാ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന ശക്തമായ ഭീഷണിക്കു മുന്നിൽ ഇവർ കീഴടങ്ങുകയായിരുന്നെന്നും തന്റെ ഇട പെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ ഇരു രാജ്യങ്ങളും  യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നെന്നും ട്രംപ് പറഞ്ഞു. 

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്‌റ്റാർമറുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക്   ശേഷം  മാധ്യമങ്ങളോട്  പ്രതികരിക്കുകയായിരുന്നു ട്രംപ് അമേരിക്കൻ  മധ്യസ്‌ഥതയില്ലാതെ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകളെ തുടർന്നാണ് യുദ്ധം അവസാനിച്ചതെന്ന ഇന്ത്യയുടെ നിലപാടിനെ വീണ്ടും തളളുന്ന രീതിയാണ് ട്രംപ് കൈക്കൊണ്ടത്.

 ഇന്ത്യ – പാക്കിസ്‌ഥാൻ സംഘർഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആറു പ്രധാന യുദ്ധങ്ങൾ തടയാൻ സാധിച്ചതായും ട്രംപ് പറഞ്ഞു.

 ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും നേതാക്കൾ യുഎസുമായുള്ള വ്യാപാര കരാറിന്റെ പിന്നാലെയാണ്. എന്നിട്ടും അവർ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നു… ഇത് ഭ്രാന്താണ്. ഈ നില തുടർന്നാൽ ഇരുരാജ്യങ്ങളുമായി വ്യാപാര കരാർ ചർച്ചകൾ നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതോടെയാണ് യുദ്ധം ഒഴിവായതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയോടും പാക്കിസ്ഥാനോടും സ്വീകരിച്ച അതേ നിലപാടാണ് തായ്ല‌ൻഡും കംബോഡിയയും തമ്മിലുള്ള സംഘർഷവും തടയാൻ സ്വീകരിച്ചതെന്നും ട്രംപ് പറഞ്ഞു.

റുവാണ്ടയ്ക്കും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയ്ക്കും ഇടയിൽ നടപ്പാക്കായ കരാറിനെക്കുറിച്ചും  ട്രംപ് പരാമർശിച്ചു.

Trump again says his threat ended the India-Pakistan conflict

Share Email
LATEST
Top