നിർണായക ദിനത്തിൽ ട്രംപിന്‍റെ പ്രഖ്യാപനം; മെക്സിക്കോയ്ക്കുള്ള നിലവിലെ തീരുവ 90 ദിവസത്തേക്ക് കൂടി നീട്ടാൻ ധാരണ

നിർണായക ദിനത്തിൽ ട്രംപിന്‍റെ പ്രഖ്യാപനം; മെക്സിക്കോയ്ക്കുള്ള നിലവിലെ തീരുവ 90 ദിവസത്തേക്ക് കൂടി നീട്ടാൻ ധാരണ

വാഷിംഗ്ടൺ: മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ള 25 ശതമാനം തീരുവ 90 ദിവസത്തേക്ക് കൂടി നീട്ടാൻ ധാരണയായതായി പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ, ട്രംപ് ഭീഷണിപ്പെടുത്തിയിരുന്ന 30 ശതമാനം ഉയർന്ന തീരുവ കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും മാറ്റിവെക്കപ്പെടും.

മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷീൻബൗമുമായി താൻ വ്യാഴാഴ്ച ഫോണിൽ സംസാരിച്ചതായി ട്രംപ് അറിയിച്ചു. മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷീൻബൗമുമായി ഞാൻ ഫോണിൽ സംസാരിച്ചു, അത് വളരെ വിജയകരമായിരുന്നു. ഞങ്ങൾ പരസ്പരം കൂടുതൽ അടുത്തറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നുവെന്ന് ട്രംപ് പറഞ്ഞു. മെക്സിക്കോയുമായുള്ള ഒരു കരാറിന്റെ സങ്കീർണ്ണതകൾ മറ്റ് രാജ്യങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണ്, കാരണം അതിർത്തിയിലെ പ്രശ്നങ്ങളും സാധ്യതകളും ഒരുപോലെയാണ്. കഴിഞ്ഞ കുറച്ചുകാലമായി നിലവിലുള്ള അതേ കരാർ 90 ദിവസത്തേക്ക് കൂടി നീട്ടാൻ ഞങ്ങൾ സമ്മതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെക്സിക്കോ തങ്ങളുടെ നോൺ-താരിഫ് വ്യാപാര തടസ്സങ്ങൾ ഉടനടി നീക്കം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ മെക്സിക്കോ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം കൂടുതൽ വിവരങ്ങൾ നൽകിയില്ല. മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷീൻബൗമും ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ട്രംപിനെ കുറിച്ച് നല്ല വാക്കുകൾ പങ്കുവെച്ചു. ഞങ്ങൾക്ക് ഉണ്ടായിട്ടുള്ള നിരവധി സംഭാഷണങ്ങളിൽ പ്രസിഡന്റ് ട്രംപ് ഞങ്ങളോട് (മെക്സിക്കൻസിനോട്) ബഹുമാനത്തോടെയാണ് പെരുമാറുന്നത്. ഞങ്ങൾ യോജിക്കുന്നില്ലായിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റം ബഹുമാനത്തോടുകൂടിയാണെന്നും അവർ പറഞ്ഞു.

Share Email
LATEST
Top