ഇന്ത്യയുമായുള്ള കരാര്‍ തൊട്ടടുത്തെന്ന് ട്രംപ്: 14 രാജ്യങ്ങള്‍ക്കു തിരിച്ചടി തീരുവ ഏര്‍പ്പെടുത്തുന്നത് ഓഗസ്റ്റ് വരെ നീട്ടി

ഇന്ത്യയുമായുള്ള കരാര്‍ തൊട്ടടുത്തെന്ന് ട്രംപ്: 14 രാജ്യങ്ങള്‍ക്കു തിരിച്ചടി തീരുവ ഏര്‍പ്പെടുത്തുന്നത് ഓഗസ്റ്റ് വരെ നീട്ടി

വാഷിംഗ്ടണ്‍: തിരിച്ചടി തീരുവയില്‍ ഇന്ത്യയുമായുളള കരാര്‍ ഒപ്പുവെയ്ക്കല്‍ തൊട്ടടുത്തെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണണ്‍ഡ് ട്രംപ്. തിരിച്ചടി തീരുവ സംബന്ധിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.

ഇതിനിടെ ജപ്പാന്‍, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടി അമേരിക്ക. സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് വിവിധ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര ചര്‍ച്ചകള്‍ക്കായി ഓഗസ്റ്റ് ഒന്നുവരെ നീട്ടിയത്. അപ്പോള്‍ തന്നെ ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് പുതിയ തീരുവയും ട്രംപ് പ്രഖ്യാപിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌പോമിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീരാജ്യങ്ങള്‍ക്ക് 25 ശതമാനം തീരുവയാണ് ചുമത്തിയത്. അമേരിക്കയുമായുള്ള വ്യാപാര കമ്മി നികത്തുന്നതിന്റെ ഭാഗമായാണ് തീരുവയെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞത്. മ്യാന്‍മര്‍, ലാവോസ്, ദക്ഷിണാഫ്രിക്ക, കസാഖിസ്ഥാന്‍, മലേഷ്യ, ടുണീഷ്യ, ഇന്തോനേഷ്യ, ബോസ്നിയ, ഹെര്‍സഗോവിന, ബംഗ്ലാദേശ്, സെര്‍ബിയ, കംബോഡിയ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കു മേലും നികുതി ചുമത്താനുള്ള നീക്കങ്ങള്‍ ട്രംപ് പ്രഖ്യാപിച്ചു.
അമേരിക്ക ഇപ്പോഴും വ്യാപാരത്തിന് തുറന്നിരിക്കുന്നുവെന്നും അമേരിക്കന്‍ മണ്ണില്‍ കൂടുതല്‍ കമ്പനികള്‍ ആരംഭിക്കുന്ന വിദേശ നിര്‍മ്മാതാക്കള്‍ക്ക് ഇളവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Trump says deal with India is close: Retaliatory tariffs on 14 countries extended until August
Share Email
Top