വാഷിംഗ്ടണ്‍: ഇന്ത്യക്കുമേല്‍ 25 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെയും ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരുകയാണെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബുധനാഴ്ച്ച വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുന്നുവെന്നും എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി ഇപ്പോള്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്ഞങ്ങള്‍ ഇപ്പോള്‍ അവരുമായി സംസാരിക്കുകയാണ്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നായിരുന്നു മറുപടി.
വീണ്ടും, ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന അല്ലെങ്കില്‍ ഏതാണ്ട് ഏറ്റവും ഉയര്‍ന്ന താരിഫ് രാജ്യമായിരുന്നു, ഏറ്റവും ഉയര്‍ന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു – 100 പോയിന്റുകള്‍, 150 പോയിന്റുകള്‍ അല്ലെങ്കില്‍ ശതമാനം. അതിനാല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രാജ്യങ്ങളില്‍ ഒന്നാണ്. അവര്‍ക്ക് 175 ശതമാനവും അതിലും കൂടുതലും ഉണ്ടായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിക്സ് രാജ്യങ്ങള്‍ ഡോളറിനെ ദുര്‍ബലപ്പെടുത്തുന്നു എന്ന പരോക്ഷ വിമര്‍ശനവും ട്രംപ് നടത്തി.ഡോളറിനെ ആക്രമിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ ട്രംപ്ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആരോഗ്യകരമായ ഒരു ബന്ധം പങ്കിടുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.
Trump says talks with India continue even after 25% tariff announcement