വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്കണമെന്ന ആവശ്യവുമായി ഇസ്രയേല്‍ രംഗത്ത്. ട്രംപിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നാമനിര്‍ദേശം ചെയ്തു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വൈറ്റ് ഹൗസിലെ അത്താഴവിരുന്നില്‍ വെച്ചാണ് ഇസ്രേയല്‍ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ആഴ്ച്ചകള്‍ക്ക് മുമ്പ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും ട്രംപിനു നൊബേല്‍ സമ്മാനം നല്കണമെന്ന ആവശ്യവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ തനിക്ക് നൊബേല്‍ സമ്മാനം നല്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവില്ലെന്നും നിരവധി തവണ തനിക്ക് നൊബേല്‍ പുരസ്‌കാരം ലഭിക്കാന്‍ അവസരമുണ്ടായിരുന്നതായും അന്ന് ട്രംപ് പ്രതികരിച്ചിരുന്നു.
ഇസ്രയേല്‍ നാമനിര്‍ദേശം ചെയ്യുന്ന കത്തും നെതന്യാഹു ട്രംപിന് കൈമാറി. ഗാസയില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ ആഗ്രഹിക്കുന്ന പലസ്തീനികള്‍ക്ക് അതിനുള്ള അവസരമുണ്ട്. അവര്‍ക്കായി മെച്ചപ്പെട്ട ഭാവി വാഗ്ദാനം ചെയ്യുന്ന രാഷ്ട്രങ്ങളെ കണ്ടെത്താന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഇസ്രയേലുമായി ഏറ്റുമുട്ടാന്‍ ഇനി ഇറാന്‍ ധൈര്യം കാണിക്കില്ലെന്നാണ് കരുതുന്നതെന്നും ഇറാനില്‍ ഭരണമാറ്റം വേണമോ എന്നത് അവിടുത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.ഇറാനുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഇറാനെ ഇനി ആക്രമിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
Trump should be awarded the Nobel Prize: After Pakistan, Israel also comes forward