പുടിനിൽ കടുത്ത നിരാശയെന്ന് ട്രംപ്; റഷ്യയ്‌ക്ക് നൽകിയ 50 ദിവസത്തെ സമയപരിധി കുറയുമെന്ന് മുന്നറിയിപ്പ്

പുടിനിൽ കടുത്ത നിരാശയെന്ന് ട്രംപ്; റഷ്യയ്‌ക്ക് നൽകിയ 50 ദിവസത്തെ സമയപരിധി കുറയുമെന്ന് മുന്നറിയിപ്പ്

സ്കോട്ട്ലൻഡ്: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാത്ത റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനിൽ തനിക്ക് കടുത്ത നിരാശയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യക്ക് നൽകിയ 50 ദിവസത്തെ സമയം കുറയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതും ലോക ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

“പ്രസിഡന്‍റ് പുടിനിൽ എനിക്ക് നിരാശയുണ്ട്, വളരെ കടുത്ത നിരാശ,” ട്രംപ് പറഞ്ഞു. സ്കോട്ട്ലൻഡിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി കൂടിക്കാഴ്ചയ്ക്ക് മുന്‍പായിരുന്നു മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. പുടിനുമായി പല തവണ സംസാരിച്ചതായും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. “രണ്ടാഴ്ച മുൻപ് ഞാൻ 50 ദിവസത്തെ സമയം അദ്ദേഹത്തിന് അനുവദിച്ചു. എന്നാൽ കരാറില്ലെങ്കിൽ കടുത്ത നടപടികൾ എടുക്കും എന്നായിരുന്നു എന്‍റെ മുന്നറിയിപ്പ്,” ട്രംപ് പറഞ്ഞു.

100 ശതമാനം വരെ കയറ്റുമതി നികുതികൾ (താരിഫുകൾ) റഷ്യയ്‌ക്കെതിരെ ചുമത്തുമെന്നും, ഇത് “സെക്കൻഡറി ടാരിഫുകൾ” ആകുമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ പുതിയ സമയപരിധി എത്രമാത്രം ചുരുക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

Share Email
Top