ന്യൂയോര്‍ക്ക്: കുടിയേറ്റക്കാരുടെ ഭാഷയും വംശവും നോക്കി അവരെ അറസ്റ്റ് ചെയ്തു തടങ്കലില്‍ വെയ്ക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ ഫെഡറല്‍ കോടതി. ഇത്തരത്തില്‍ കുടിയേറ്റക്കാരെ തടങ്കലില്‍ വെയക്കുന്നതും കോടതി നിരോധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന് ഇത് വന്‍ തിരിച്ചടിയായി. ് ഫെഡറല്‍ കോടതി ജഡ്ജി മാമെ എവുസി മെന്‍സയാണ് വിധി പ്രസ്താവിച്ചത്.
യാതൊരു കാരണണവുമില്ലാതെയാണ് ലോസ് ഏഞ്ചല്‍സിലെ കുടിയേറ്റ റെയ്ഡുകളില്‍ ആളുകളെ അറസ്റ്റ് ചെയ്തതെന്നും കോടതി പരാമര്‍ശിച്ചു.
കുടിയേറ്റക്കാരുടെ ഭാഷയോ വംശമോ നോക്കി അവര്‍ അനധികൃതകുടിയേറ്റക്കാരെന്ന നിഗമനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
കാലിഫോര്‍ണിയയുടെ ഏഴ് കൗണ്ടി അധികാരപരിധിയിലാണ് ഈ വിധിക്കു പ്രാബല്യമുള്ളത്. ലോസ് ഏഞ്ചല്‍സും സമീപ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
Trump's blow: Court orders ban on arresting immigrants based on language and race