ന്യൂജഴ്‌സിയില്‍ വെളളപ്പൊക്കത്തില്‍ രണ്ടു മരണം

ന്യൂജഴ്‌സിയില്‍ വെളളപ്പൊക്കത്തില്‍ രണ്ടു മരണം

ന്യൂയോര്‍ക്ക് : ടെക്‌സസില്‍ മിന്നല്‍ പ്രളയത്തില്‍ നൂറുകണക്കിന് ജീവനുകള്‍ നഷ്ടമായതിനു പിന്നാലെ ന്യൂജഴ്‌സിയിലും കനത്ത മഴയില്‍ രണ്ടു പേര്‍ മരണപ്പെട്ടു. ഇവര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ട് നദിയിലേക്ക് പതിക്കുകയായിരുന്നു. നിമിഷ നേരത്തിനുളളിലാണ് ന്യൂജഴ്‌സിയിലും കനത്ത മഴ പെയ്തിറങ്ങിയത്. റോഡുകളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. വാഹനങ്ങളില്‍ കുടുങ്ങിയ 21 ആളുകളെ രക്ഷപ്പെടുത്തി.

തിങ്കളാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴ മൂലം പലയിടത്തും ഗതാഗതംപൂര്‍ണമായും തടസപ്പെട്ടു. ന്യൂയോര്‍ക്കു നഗരത്തിലെ തെരുവുകളും സബ് വേ സ്റ്റേഷനുകളും വെള്ളത്തിനടിയിലായി.

മണിക്കൂറില്‍ അഞ്ചു സെന്റീമീറ്റര്‍ മഴയാണ് പെയതിറങ്ങിയത്. പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. പെന്‍സല്‍വാനിയ, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കഭീഷണി കൂടുതലായുള്ളത്.

Two dead in New Jersey flooding
Share Email
Top