ഗസ്സയിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷകക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക

ഗസ്സയിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷകക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക

വാ​ഷി​ങ്ട​ൺ: ഗ​സ്സ​യി​ലെ​യും വെ​സ്റ്റ്ബാ​ങ്കി​ലെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ക​യാ​യ ​ഫ്രാ​ൻ​സെ​സ്ക ആ​ൽ​ബ​നീ​സി​ന് അ​മേ​രി​ക്ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ ന​ട​ത്തു​ന്ന​ത് വം​ശ​ഹ​ത്യ​യാ​ണ് എ​ന്ന് തു​റ​ന്ന​ടി​ക്കു​ക​യും അ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ് അ​റി​യ​പ്പെ​ടു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​യും​കൂ​ടി​യാ​യ ആ​ൽ​ബ​നീ​സി​നെ​തി​രെ തി​രി​യാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തെ പ്രേ​രി​പ്പി​ച്ച​ത്.

അ​മേ​രി​ക്ക​ക്കും സ​ഖ്യ​രാ​ഷ്ട്ര​മാ​യ ഇ​സ്രാ​യേ​ലി​നു​മെ​തി​രെ ‘രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക യു​ദ്ധ​ത്തി​നാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു’ എ​ന്നാ​രോ​പി​ച്ചാ​ണ് ആ​ൽ​ബ​നീ​സി​ന് യു.​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​കോ റൂ​ബി​യോ വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്.

എ​ക്കാ​ല​ത്തെ​യും​പോ​ലെ നീ​തി​യു​ടെ പ​ക്ഷ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ​ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് വി​ല​ക്ക് വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ആ​ൽ​ബ​നീ​സ് ‘എ​ക്സി’​ൽ കു​റി​ച്ചു. യു.​എ​സ് ന​ട​പ​ടി​യെ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ണ​ർ വോ​ൾ​ക്ക​ർ ട​ർ​ക്ക് വി​മ​ർ​ശി​ച്ചു.

US bans UN special investigator in Gaza

Share Email
LATEST
More Articles
Top