ജർമൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഡച്ച് വെല്ലെ (ഡി.ഡബ്ല്യു)യ്ക്ക് വേണ്ടി ജോലി ചെയ്യുന്ന രണ്ടു മാധ്യമപ്രവർത്തകർ അധിനിവേശ വടക്കൻ വെസ്റ്റ് ബാങ്കിൽ റിപ്പോർട്ടിംഗ് നടത്തുന്നതിനിടെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തിന് ഇരയായി. റാമല്ലക്കു സമീപമുള്ള ഫലസ്തീൻ ഗ്രാമമായ സിൻജിലിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ഈ സംഭവം നടന്നത്. കുടിയേറ്റക്കാരുടെ അക്രമം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആസൂത്രണം ചെയ്ത പ്രതിഷേധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു കൂട്ടം കുടിയേറ്റക്കാർ മാധ്യമപ്രവർത്തകരെ കല്ലെറിഞ്ഞ് അക്രമിക്കുകയും സ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്തു.
ഡി.ഡബ്ല്യുവിൽപ്പെട്ട മാധ്യമപ്രവർത്തകർക്ക് ഈ ആക്രമണത്തിൽ നിന്ന് ശാരീരികമായി പരിക്കുകളില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞുവെങ്കിലും, കാമറാമാൻ സഞ്ചരിച്ച വാഹനത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. സംഭവം നടന്ന സമയത്ത് സമീപത്തുണ്ടായിരുന്ന മറ്റ് അന്താരാഷ്ട്ര മാധ്യമപ്രവർത്തകരും കല്ലേറിൽ അകപ്പെടുകയും, ഭീഷണിയെ തുടർന്ന് സംഭവസ്ഥലത്തിൽ നിന്ന് പെട്ടെന്ന് പിന്മാറേണ്ടിവരികയും ചെയ്തു. ഈ ആക്രമണത്തെ കുറിച്ച് പ്രതികരിച്ച ഡി.ഡബ്ല്യു ഡയറക്ടർ പീറ്റർ ലിംബർഗ്, മാധ്യമ സ്വാതന്ത്ര്യത്തേയും പത്രപ്രവർത്തകരുടെ സുരക്ഷയെയും ഉദ്ദേശിച്ചുള്ള ഈ വിധത്തിലുള്ള അതിക്രമങ്ങൾ കർശനമായി അപലപിക്കുകയും ചെയ്തു.
2023 ഒക്ടോബർ 7 മുതൽ, അധിനിവേശ വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരുടെ അക്രമം കുത്തനെ വർധിച്ചു. പലപ്പോഴും റൈഫിളുകൾ, കല്ലുകൾ എന്നിവ വഹിക്കുന്ന സായുധ കുടിയേറ്റക്കാർ ഫലസ്തീൻ ഗ്രാമങ്ങൾ ആക്രമിക്കുകയും വീടുകൾ, വാഹനങ്ങൾ, കൃഷിയിടങ്ങൾ എന്നിവ കത്തിക്കുകയും ചെയ്തു. മിക്കപ്പോഴും ഇസ്രായേൽ സൈന്യത്തിന്റെ പിന്തുണയോടെയാണിത്.
While reporting in the West Bank, DW journalists injured in attack by Israeli settlers