ഒബാമ കുടുങ്ങുമോ? രേഖകള്‍ പുറത്തുവിട്ട് തുള്‍സി ഗബ്ബാര്‍ഡ്

ഒബാമ കുടുങ്ങുമോ? രേഖകള്‍ പുറത്തുവിട്ട് തുള്‍സി ഗബ്ബാര്‍ഡ്

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ ലക്ഷ്യമാക്കിയുള്ള കരുനീക്കങ്ങള്‍ സജീവമാക്കി അമേരിക്കന്‍ ഭരണകൂടം. 2016 ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരേ ഒബാമ രാജ്യാന്തര തലത്തിലുള്ള വ്യാജ പ്രചാരണം നടത്തിയെന്നു കാട്ടിയുള്ള  ബരാക് ഒബാമയ്‌ക്കെതിരായ രേഖകള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ് പുറത്തുവിട്ടു.

2016ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യന്‍ ഭരണകൂടം ഇടപെടല്‍ നടത്തിയെന്ന  പ്രചരണം ഒബാമ നടത്തിയെന്നാരോപിച്ചാണ് തുള്‍സി ഗബ്ബാര്‍ഡ് വിവരങ്ങള്‍ പുറത്തുവിട്ടത്.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശമായ  നടപടിയാണ് അനന്് ഒബാമ നടത്തിതെന്നും രഹസ്യാന്വേഷണ വിവരങ്ങളുടെ ദുരുപയോഗത്തെയും രാഷ്ട്രീയവല്‍ക്കരണത്തെയും കുറിച്ച് പുതിയ തെളിവുകള്‍  ലഭിച്ചിരിക്കുകയാണെന്നും തുള്‍സി ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയതു.

2017 ജനുവരിയിലെ ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ വിവരങ്ങളാണ് തുള്‍സി ഗബ്ബാര്‍ഡ് പുറത്തുവിട്ടത്.
റഷ്യന്‍ സര്‍ക്കാര്‍ ട്രംപിനെ ജയിപ്പിക്കാന്‍ സഹായിച്ചു എന്ന കള്ളം ഡമോക്രോറ്റുകള്‍ പ്രചരിപ്പിച്ചുവെന്നും  അങ്ങനെ ചെയ്തതിലൂടെ അമേരിക്കന്‍ ജനതയുടെ ജനഹിതത്തെ  അട്ടിമറിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തുകയും അട്ടിമറി നീക്കം നടത്തുകയുമായിരുന്നുവെന്ന് അവര്‍ പറയുന്നു.

എന്നാല്‍ തുള്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് 2017ല്‍ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുണ്ടായിരുന്ന ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി തയാറാക്കിയതായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. . 2016 ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ പുടിന്‍ ട്രംപിന് അനുകൂലമായിരുന്നു എന്ന നിഗമനത്തെ ഈ റിപ്പോര്‍ട്ട് ചോദ്യം ചെയ്തിരുന്നു. റിപ്പബ്ലിക്കന്‍സുകള്‍ക്ക് ആധിപത്യമുണ്ടായിരുന്ന സംഘമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരി ക്കുന്നതെന്നതിലാല്‍ ഇതിന്റെ വിശ്വാസ്യത എത്രമാത്രമെന്നു മറു വിഭാഗവും ചോദ്യം മുന്നോട്ടു വെയ്ക്കുന്നു

ഇപ്പോള്‍  എഫ്.ബി.ഐ ഡയറക്ടറായ കാഷ് പട്ടേല്‍, ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നതായും  റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കുന്നതിലും 2020-ലെ ഭേദഗതികളിലും കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍സ് മാത്രമാണ് പങ്കെടുത്തതെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നു.

Will Obama be trapped? Tulsi Gabbard releases documents

Share Email
LATEST
Top