ഗാസയിലെ തങ്ങളുടെ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമണത്തിൽ തകർന്നതായി ലോകാരോഗ്യ സംഘടന

ഗാസയിലെ തങ്ങളുടെ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമണത്തിൽ തകർന്നതായി ലോകാരോഗ്യ സംഘടന

ഗാസയിലെ തങ്ങളുടെ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമണത്തിന് വിധേയമായതായി ലോകാരോഗ്യ സംഘടന തിങ്കളാഴ്ച അറിയിച്ചു. ദെയ്ർ എൽ-ബലായിലേക്ക് ഇസ്രായേലിൻ്റെ സൈനിക പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതോടെ പാശ്ചാത്യ രാജ്യങ്ങൾ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്നതായി അവർ പറഞ്ഞു.

ഇസ്രായേൽ സൈന്യം യുഎൻ ഏജൻസിയുടെ സ്റ്റാഫ് വസതിയിൽ പ്രവേശിച്ചു, സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കാൻ നിർബന്ധിച്ചു, പുരുഷ ജീവനക്കാരുടെ കൈകൾ ബന്ധിച്ചു, വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ടു, ശേഷം തോക്കിൻ മുനയിൽ നിർത്തി ചോദ്യം ചെയ്തുവെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

നേരത്തെ, രണ്ട് ഡസനിലധികം പാശ്ചാത്യ രാജ്യങ്ങൾ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഗാസയിലെ ദുരിതം “പുതിയ ആഴങ്ങളിലേക്ക്” എത്തിയിരിക്കുന്നുവെന്നായിരുന്നു അവരുടെ പ്രതികരണം.

തിങ്കളാഴ്ച ഇസ്രായേൽ സൈന്യം ദേർ എൽ-ബലായിൽ ശക്തമായ ഷെല്ലാക്രമണം ആണ് നടത്തിയത്. ഇവിടേക്ക് ഇസ്രായേൽ സൈന്യം കടന്നുകയറാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ജനങ്ങൾ ഒഴിഞ്ഞുപോകണമെന്നും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ മാനുഷിക ഏജൻസിയായ ഒസിഎച്ച്എയുടെ പ്രാഥമിക കണക്കുകൾ പ്രകാരം, ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ 50,000 നും 80,000 നും ഇടയിൽ ജനങ്ങൾ പ്രദേശത്തുണ്ടായിരുന്നു എന്നാണ് വിവരം.

Share Email
Top