റാവൽപിണ്ടി: പാക്കിസ്ഥാനിൽ വെള്ളപ്പൊക്ക ദുരന്തം റിപ്പോർട്ട് ചെയ്യ്യുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ലൈവ് റിപ്പോർട്ടിംഗ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം നാശം വിതയ്ക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മാധ്യമപ്രവർത്തകൻ ഒഴുക്കിൽപെടുന്നതിന്റെ ദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപമായിരുന്നു സംഭവം. കഴുത്തറ്റം വെള്ളത്തിൽ കൈയിൽ മൈക്രോ .ഫോണുമായി നിന്നായിരുന്നു റിപ്പോർട്ടർ ലൈവ് നൽകിക്കൊണ്ടിരുന്നത്. ഇതിനിടെ വെള്ളത്തിന്റെ ശക്തി വർധിക്കുകയും യുവാവ് ഒഴുക്കിൽ പെടുകയുമായിരുന്നു
പാക്കിസ്ഥാനിൽ കഴിഞ്ഞ ജൂൺ 26 മുതൽ തുടർച്ചയായി പെയ്യുന്ന മഴയിലും വെള്ള പ്പൊക്കത്തിലും 116 പേർ മരിക്കുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത് – 44. ഖൈബർ പഖ്തുൻഖ്വയിൽ 37, സിന്ധിൽ 18, ബലൂചിസ്ഥാനിൽ 19 എന്നിങ്ങനെയാണ് മരണനിരക്ക്.
വെള്ളപ്പൊക്കം ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ട്. നൂറുകണക്കിന് വീടുകൾ നശിച്ചു, വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ സേവനങ്ങളും തടസ്സപ്പെട്ടു.
Young man drowns while reporting on flood disaster in Pakistan