മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട യുവതി മരിച്ചു. നേരത്തെ നിപ വൈറസ് ബാധിച്ച് മരണപ്പെട്ട പെൺകുട്ടിയോടൊപ്പം കോട്ടയ്ക്കൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയായിരുന്നു മരിച്ചത്.
അവരെ ആരോഗ്യവകുപ്പ് ‘ഹൈ റിസ്ക് സമ്പർക്ക വിഭാഗത്തിൽ’ ഉൾപ്പെടുത്തിയിരുന്നതാണ്. ഇന്ന് ഉച്ചക്കാണ് മരണമുണ്ടായത്. തുടര്‍ന്ന് ബന്ധുക്കൾ സംസ്കാര നടപടികൾ ആരംഭിക്കാൻ ശ്രമിച്ചെങ്കിലും, പരിശോധനാ ഫലം ലഭിക്കാതെ മൃതദേഹം സംസ്കരിക്കരുതെന്ന ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന്, അധികൃതർ സംസ്കാരം തടഞ്ഞു.
Young woman on Nipah contact list dies in Kottakkal; Health department on high alert