ഡാളസ് : വേള്‍ഡ് മലയാളി മലയാളി കൗണ്‍സില്‍ ഓഗസ്റ്റ് 23ാം തീയതി ശനിയാഴ്ച കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമായ ഓണം കാരോള്‍ട്ടനില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ഇഗ്നേഷ്യസ് യാക്കോബായ ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. അന്നാ മേരി അഗസ്റ്റിന്റെ’എങ്ങുംമെങ്ങും നിറയും വെളിച്ചമേ’എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗാനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സിന്റെ പ്രസിഡന്റ് ആന്‍സി തലച്ചെല്ലൂരിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം ഗ്ലോബല്‍ ചെയര്മാന് ശ്രിമാന് ഗോപാലപിള്ള, അമേരിക്കന്‍ റീജിയണ്‍ പ്രസിഡന്റ് ശ്രീമാന്‍ ജോണ്സണ് തലച്ചല്ലൂര്‍ മുഖ്യ അതിഥിയായ സെന്റ് മറിയം ത്രേസ്യാ മിഷന് നോര്‍ത്ത് ഡാളസ് ഡയറക്ടര്‍ ഫാ. ജിമ്മി എടക്കുളത്തൂരും മറ്റ് ഭാരവാഹികളും ഒരുമിച്ച് ഈ വര്‍ഷത്തെ ഓണം ആഘോഷത്തിന് തിരി തെളിച്ചു.

സംമ്പല്‍ സമ്യദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് മുഖ്യ അതിഥിയായ ജിമ്മി അച്ചന് ഓണസന്ദേശത്തിന് തുടക്കം കുറിച്ചു. കേരളീയ പൈത്യുകത്തെ ഉണര്‍ത്തുന്നതും അതുപോലെ വര്‍ണ്ണ വിവേചനം ഇല്ലാത്തതുമായ ഒരു ആഘോഷമാണ് ഓണം. മാവേലി ഇല്ലാതെ ഓണം ഇല്ല. മാ പ്ലസ് വേലി പ്രതിനിധാനം ചെയ്യുന്നത് വേലിയോ അതിര് വരമ്പുകളോ ഇല്ലാത്ത ഒരു രാജ്യത്തിന്റെ ഭാഗമാകുവാന്‍ നമ്മള് ഓരോരുത്തര്‍ക്കും ഈ ഓണവസരത്തില് സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. നര്‍മ്മദാ നദിയുടെ തീരത്ത് 100 ാം യാഗ ശാലയുടെ അടുത്ത് മഹാവിഷ്ണുവിന്റെ അവതാരമായ വാമനന് മൂന്ന് അടി യാചിച്ച് അസുര വംശജനായ മഹാബലിയുടെ അടുത്ത് ചെല്ലുന്ന കഥ ഭാഗവതത്തില്‍ വേദവ്യാസന് പ്രതിപാദിക്കുന്നതിനെ കുറിച്ചുള്ള അച്ചന്റെ വിവരണം സദസ്യര്‍ക്ക് വളരെ ഹ്യദ്യമായി അനുഭവപ്പെട്ടു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്ന് ഇവിടെ വന്ന് സണ്ണി വെയില് സിറ്റി കൗണ്‍സില്‍ മെമ്പറാകുകയും അതൊടൊപ്പം തന്നെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സണ്ണിവെയില്‍ പ്രൊവിന്‍സിന്റെ പ്രസിഡന്റുമായ മനു ഡാനിയെ അച്ചന് പ്രസംശിച്ച് സംസാരിക്കയുണ്ടായി.

അത്ത പൂക്കളം, കേരളത്തിന്റെ കലാ സംസ്ക്കാരിക തനിമയോടു കൂടിയ ഗ്രൂപ്പ് സോംങ്ങ്, ഗ്രൂപ്പ് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, തിരുവാതിര, നാടന്‍ പാട്ട് ഗ്രൂപ്പ് ഡാന്‍സ് തുടങ്ങിയവയും താലപ്പൊലിയും ചെണ്ടമേളത്തോടു കൂടി മാഹാബലിയെ എതിരേറ്റ് വേദിയിലേക്ക് ആനയിച്ച കാഴ്ച വളരെയധികം മനോഹരമായ ഒരു ദ്യശ്യ വിരുന്നായിരുന്നു. ഓണാഘോഷത്തില്‍ പങ്കാളികളായ എല്ലാംവര്‍ക്കും ഇലയില്‍ വിളമ്പിയ വിഭവ സംമ്യദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

സ്മിതാ ജോസഫ്, മനു തോമസ്, അമ്പിളി ലിസാ ടോം എന്നീവര്‍ എം.സി മാരുടെ പങ്ക് മനോഹരമായി വഹിച്ചു. ചെയര്മാന് സുകു വര്‍ഗീസ്, സജി ജോസഫ്, പ്രസിഡന്റ് ആന്‍സി തലച്ചെല്ലൂര്‍, മനു ഡാനി, ജനറല്‍ സെക്രട്ടറി സ്മിതാ ജോസഫ്, സാജോ തോമസ്,ട്രഷറര്‍ സിറിള്‍ ചെറിയാന്, പ്രസാദ് വര്‍ഗീസ് എന്നീവര്‍ ഈ ആഘോഷത്തിന് നേത്യത്ത്വം നല്കി.

വാര്‍ത്ത ലാലി ജോസഫ്
The Onam celebrations jointly organized by the World Malayalee Council North Texas Province and Sunnyvale Province were held grandly.