കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മലയാളികളടക്കം 10 പേർ മരണപ്പെട്ടതായി റിപ്പോർട്ട്

കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മലയാളികളടക്കം 10 പേർ മരണപ്പെട്ടതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉണ്ടായ വ്യാജമദ്യ ദുരന്തത്തി 10 പേർ മരണപ്പെട്ടു. കഴിഞ്ഞ ഒരാഴ്ച്ചയായി വ്യാജമദ്യം കഴിച്ചവരാണ് മരണെപ്പെട്ടത്. എന്നാൽ മരണസംഖ്യ ഔദ്യോഗീകമായി സ്ഥിരീകരിച്ചിട്ടില്ല. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമായ കുവൈത്തിൽ അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്.

വ്യാജമദ്യം കഴിച്ച് നിരവധിപ്പേർ  ചികിൽസയിലാണ്. നിർമാണ ത്തൊഴിലാളികളാണ് മദ്യം കഴിച്ചതും ദുരന്തത്തിൽ  പെട്ടതുംക ഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവരാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ തമിഴ്‌നാട് സ്വദേശികളും ഉണ്ടെന്നാണു സൂചന.

ഫർവാനി, ആദാൻ ആശുപ്രതികളിലുള്ള പലരുടെയും നില അതീവഗുരുതരമാണ്. പലർക്കും കാഴ്ച‌ നഷ്ടമായെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. 

10 people, including Malayalis, die after consuming counterfeit alcohol in Kuwait

Share Email
Top