ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 11 പേര്‍ കൊല്ലപ്പെട്ടു. റിയാസി മേഖലയില്‍ ഏഴും റംബാനയില്‍ നാലുപേരുമാണ് കൊല്ലപ്പെട്ടത്. റിയാസി ജില്ലയിലെ വിദൂര മഹോര്‍ പ്രദേശത്താണ് അതിരൂക്ഷമായ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടെ മണ്ണിനടിയില്‍ അകപ്പെട്ട അഞ്ചു മൃതദേഹങ്ങള്‍ വീണ്ടെടുത്തു. ഈ മേഖലയിലെ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ജമ്മു കാശ്മീരില്‍ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ഹൈവേകള്‍ തകരുകയും ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. റംബാന്‍ ജില്ലയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇന്നലെ രാജ്ഗഡ് മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തിലാണ് റംബാനിയില്‍ നിന്നും നാലുപേരെ കാണാതായത്. ഇവിചെ ശക്തമായ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ ഒലിച്ചുപോവുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തുവെന്നും ഈ മേഖലയില്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
ശ്രീനഗറില്‍ നിന്ന് 136 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് റംബാനി.
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും ഗതാഗതം നിരോധിച്ചിരിക്കയാണ്. ഈ ആഴ്ച ആദ്യം ഉണ്ടായ കനത്ത മഴയിലെ വെള്ളപ്പൊക്കവെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലില്‍ ഉധംപൂര്‍ ജില്ലയിലെ ജാഖേനിക്കും ചെനാനിക്കും ഇടയില്‍ 2,000 ത്തിലധികം വാഹനങ്ങള്‍ കുടുങ്ങി.ജമ്മു, സാംബ, കത്വവ, ഉദംപൂര്‍ എന്നിവിടങ്ങളിലെ വീടുകള്‍ ഒറ്റപ്പെട്ടു.
ഈ ആഴ്ച ആദ്യം, ജമ്മുവിലെ കത്രയിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍ 31 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു. പൂഞ്ച്, റിയാസി, രജൗരി, കിഷ്ത്വാര്‍, ഉദംപൂര്‍ എന്നിവിടങ്ങളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ
11 killed in Kashmir landslide due to heavy rains, national highways blocked