വാഷിംഗ്ടണ്‍: സൈനീക ബാരക്കില്‍ വെച്ച് കോളജ് വിദ്യാര്‍ഥിനിയായ യുവതിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തില്‍ നാലു സൈനീകര്‍ക്കെതിരേ കുറ്റം ചുമത്തി. കഴിഞ്ഞ ഒക്ടോബറില്‍ വാഷിംഗ്ടണിലെ ജോയിന്റ് ബേസിലാണ് സംഭവമുണ്ടായത്.
ഈ കേസില്‍ നാല് സൈനികര്‍ക്കെതിരെയുള്ള നിയമനടപടികള്‍ ആരംഭിച്ചതായി സൈനിക വക്താവ് അറിയിച്ചുഒക്ടോബര്‍ 27 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ നാലുപേര്‍ക്കെതിരെയും കുറ്റം ചുമത്തിയിരുന്നു.
പെഡ്രോ ഏഞ്ചല്‍ റൂയിസ, ഡെറോണ്‍ ജെ. ഗോര്‍ഡന്‍, ജാഡന്‍ ബോസാര്‍ജ്, കല്ലോണ്‍ കുരിയേല്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. ഇവര്‍ക്കെതികേ ലൈംഗികാതിക്രമം, ലൈംഗിക പീഡന ശ്രമം, അസഭ്യ റെക്കോര്‍ഡിംഗ്, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 30 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
4 Army soldiers charged in connection with on-base sexual assault of college student who’s now an officer













