വെസ്റ്റ് വെർജീനിയയിൽ നിന്നും കാണാതായ ഇന്ത്യൻ വംശജരായ നാലംഗ കുടുംബം മരിച്ച നിലയിൽ, വാഹനം കണ്ടെത്തിയത് കൊക്കയിൽ

വെസ്റ്റ് വെർജീനിയയിൽ നിന്നും കാണാതായ ഇന്ത്യൻ വംശജരായ നാലംഗ കുടുംബം മരിച്ച നിലയിൽ, വാഹനം കണ്ടെത്തിയത് കൊക്കയിൽ

ന്യൂയോർക്ക് : ന്യൂയോർക്കിൽ വെസ്റ്റ് വെർജീനിയയിൽ നിന്നും കാണാതായ ഇന്ത്യൻ വംശജരായ നാലംഗ കുടുംബത്തെ കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആശാ ദിവാൻ (85), ഡോ കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീത ദിവാൻ (84) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ന്യൂയോർക്കിലെ ബഫല്ലോയിൽ നിന്ന് വെസ്റ്റ് വെർജീനിയയിലെ പ്രഭുപാദസ് പാലസ് ഓഫ് ഗോൾഡിലേക്ക് പോയ ഇവരെ കാണാതാകുകയായിരുന്നു.

വെസ്റ്റ് വെർജീനിയയിലെ ബിഗ് വീലിംഗ് ക്രീക്ക് റോഡിലെ ഒരു കൊക്കയിൽ നിന്നാണ് ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 9.30-ഓടെയാണ് അപകടം നടന്നതായി കണ്ടെത്തിയത്. അഞ്ചു മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എല്ലാവരെയും പുറത്തേക്ക് എടുത്തത്.

ജൂലൈ 29-ന് പെൻസിൽവാനിയയിലെ ബർഗർ കിംഗ് ഔട്ട്‌ലെറ്റിലാണ് ഇവരെ അവസാനമായി കണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് ഐ-79 ഹൈവേയിലൂടെ ഇവർ സഞ്ചരിച്ച വാഹനം തെക്കോട്ടേക്ക് പോയതായി ലൈസൻസ് പ്ലേറ്റ് റീഡർ വഴി കണ്ടെത്തി.

Share Email
Top