ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം താരിഫ്: അടിയന്തിര നിര്‍ദേശങ്ങളുമായി യു.എസ് ആഭ്യന്തര വകുപ്പ്; ഉന്നത തലയോഗം ചേരാന്‍ ഇന്ത്യ

ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം താരിഫ്: അടിയന്തിര നിര്‍ദേശങ്ങളുമായി യു.എസ് ആഭ്യന്തര വകുപ്പ്; ഉന്നത തലയോഗം ചേരാന്‍ ഇന്ത്യ

വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരേ പ്രഖ്യാപിച്ച 50 ശതമാനം താരിഫ് നാളെ മുതല്‍ നടപ്പാക്കുന്നതിനുള്ള കൂടുതല്‍ നീക്കങ്ങളുമായി അമേരിക്ക. താരിഫ് ഒഴിവാക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ അന്തിമ വട്ട ചര്‍ച്ചകളും പരാജയപ്പെട്ടതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്് താരിഫ് 50 ശതമാനമായി വര്‍ധിപ്പിച്ചുകൊണ്ട് ട്രംപ് ഭരണകൂടം പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 27 മുതല്‍ ഇത് നടപ്പാക്കുമെന്ന പ്രഖ്യാപനവും അമേരിക്ക നടത്തിയിരുന്നു. ഈ താരിഫ് വര്‍ധന ഒഴിവാക്കാന്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ചില നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അത് ഫലപ്രാപ്തിയിലെത്തിയില്ല.

ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കു ഈടാക്കേണ്ട നികുകി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് അമേരിക്കന്‍ ആഭ്യന്തരവകുപ്പ് കരട് നോട്ടീസ് ഇന്നലെ പുറത്തിറക്കി. ഇത് നല്കുന്ന സൂചന നാളെ മുതല്‍ ഇന്ത്യയ്‌ക്കെതിരേ അമേരിക്ക 50 ശതമാനം നികുതി ഈടാക്കുമെന്നാണ്. നോട്ടീസ് പ്രകാരം പറയുന്നത് പുതുക്കിയ താരിഫ് നിരക്ക് ഓഗസ്റ്റ് 27 ന് പുലര്‍ച്ചെ 12 മുതല്‍ നടപ്പാക്കുമെന്നു വ്യക്തമാക്കുന്നു.

ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കെതിരേ പ്രഖ്യാപിച്ച 50 ശതമാനം താരിഫ് നടപ്പാക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്ക്കെതാരിഫ് പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിശകലനം ചെയ്യാന്‍ ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉന്നത തല യോഗം നടക്കും.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനാകുന്ന യോഗത്തില്‍ വിവിധ മന്ത്രാലയങ്ങളുടെയും കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഉയര്‍ന്ന താരിഫുകള്‍ നടപ്പാക്കിയാല്‍ സ്വീകരിക്കേണ്ട പ്രതിവിധികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം ഇതിനോടകം തന്നെ കയറ്റുമതിക്കാരുമായും വ്യവസായ പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

നിലവിലുള്ള 25 ശതമാനം തന്നെ കയറ്റുമതിയെ ഏറെ ബാധിച്ചതായും അടുത്ത ഒരു 25 ശതമാനം കൂടി ഈടാക്കിയാല്‍ വന്‍ പ്രതിസന്ധി ഉണ്ടാക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.വിതരണ ശൃംഖലകളിലും പ്രവര്‍ത്തന മൂലധത്തെയും ബാധിക്കുമെന്നാണ് ചെറുകിട കച്ചവടക്കാരുടെ ഭീതി. യുഎസ് എടുത്തിരിക്കുന്ന ഈ നിലപാട്,

റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ ഒറ്റയടിക്ക് 50 ശതമാനമായി ഉയര്ഡത്തിയ പ്രഖ്യാപനം ഓഗസ്റ്റ് ആദ്യ ആഴ്ച്ചയിലാണ് ട്രംപ് നടത്തിയത്. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് റഷ്യ-യുക്രയിന്‍ യുദ്ധം നീണ്ടുപോകാന്‍ കാരണമാകുന്നുവെന്ന നിലപാടാണ് അമേരിക്ക കൈക്കൊള്ളുന്നത്.

50 percent tariff against India: US Department of Homeland Security proposes; High-level meeting with India

Share Email
Top