ജമ്മുകശ്മീരില്‍ മിന്നല്‍ പ്രളയം: വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ, മരണം 9 ആയി

ജമ്മുകശ്മീരില്‍ മിന്നല്‍ പ്രളയം: വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ, മരണം 9 ആയി

കശ്മീർ: ജമ്മു കശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് 9 പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലാണ് സംഭവമുണ്ടായത്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് കനത്ത മഴയെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിലെ റോഡുകൾ ഒലിച്ചുപോയി. നിരവധി വാഹനങ്ങൾ തകർന്നു. നൂറുകണക്കിന് ആളുകൾ കുടുങ്ങി. കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ-ജമ്മു ദേശീയപാത അടച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴ കാരണം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ജമ്മു മേഖലയിലെ സ്കൂളുകൾക്ക് അവധി നൽകുകയും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുള്ള അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

Share Email
LATEST
More Articles
Top