വിമാനത്തില്‍ പരിഭ്രാന്തനായ യുവാവിനു നേരെ സഹ യാത്രക്കാരന്റെ ക്രൂര മര്‍ദനം, മര്‍ദിച്ചയാളെ വിമാനത്തില്‍ നിന്നും പുറത്താക്കി

വിമാനത്തില്‍ പരിഭ്രാന്തനായ യുവാവിനു നേരെ സഹ യാത്രക്കാരന്റെ ക്രൂര മര്‍ദനം, മര്‍ദിച്ചയാളെ വിമാനത്തില്‍ നിന്നും പുറത്താക്കി

മുംബൈ: വിമാനത്തിനുള്ളില്‍ കയറി പരിഭ്രാന്തനായ യുവാവിനു നേര്‍ക്കു സഹയാത്രികന്റെ ക്രൂരമര്‍ദനം. മര്‍ദിച്ചയാളെ വിമാനത്തില്‍ നിന്നും പുറത്താക്കി.
മുംബൈ-കൊല്‍ക്കത്ത വിമാനത്തിലാണ് സംഭവമുണ്ടായത്.

മുംബൈയില്‍ നിന്നും വിമാനം സര്‍വീസ് തുടങ്ങാന്‍ തയാറെടുത്തപ്പോഴാണ് യുവാവിനെ പരിഭ്രാന്തനായി കാണപ്പെട്ടത്. തന്നെ വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ട് ഒരു യുവാവ് അലമുറയിട്ട് കരയുകയും സീറ്റില്‍നിന്ന് ഇറങ്ങി നടക്കുകയുമായിരുന്നു.

പരിഭ്രാന്തനായ യുവാവ് തന്റെ സീറ്റിനു മുന്നിലുടെ നടന്നുപോകുമ്പോള്‍ മറ്റൊരു യാത്രക്കാരന്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്നും രക്ഷിക്കാനായി ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഓടിയെത്തുന്നതും ആക്രമിയെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.യാത്രക്കാരിലേറെയും അക്രമിക്കെതിര രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. . യുവിവാനെ തല്ലിയ സഹയാത്രികനെ തള്ളി ഇന്‍ഡിഗോ വിമാന കമ്പനി രംഗത്തു വന്നു.

A panicked young man was brutally beaten by a fellow passenger on a plane, and the attacker was thrown off the plane

Share Email
LATEST
More Articles
Top