നെഹ്‌റു ട്രോഫി വള്ളംകളിയിൽ അപകടം; ചുണ്ടൻ വള്ളം കുടുങ്ങി

നെഹ്‌റു ട്രോഫി വള്ളംകളിയിൽ അപകടം; ചുണ്ടൻ വള്ളം കുടുങ്ങി

നെഹ്‌റു ട്രോഫി വള്ളംകളിക്കെത്തിയ ചുണ്ടൻ വള്ളം ശക്തമായ കാറ്റിൽഅപകടത്തിൽപ്പെട്ടു, വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്‍റെ നിയന്ത്രണം വിടുകയായിരുന്നു. കുമരകം ഇമ്മാാനുവൽ ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളമാണ് അപകടത്തിൽ കുടുങ്ങിയത്.

ബോട്ടിന്റെ യന്ത്രം തകരാറിലായതിനാൽ ടീം വേമ്പനാട് കായലിൽ കുടുങ്ങുകയായിരുന്നു. തുഴച്ചിലുകാർക്ക് പരിക്കൊന്നും ഉണ്ടായില്ല. ചുണ്ടൻ വള്ളത്തിനും കേടുപാടുകളൊന്നും സംഭവിച്ചില്ല. കുമരകത്തു നിന്ന് മറ്റൊരു ബോട്ട് എത്തിച്ചാണ് സംഘത്തെ പുന്നമടയിലേക്ക് എത്തിച്ചത്.

ഇതിനിടെ, 21 ചുണ്ടൻ വള്ളങ്ങളടക്കം 75 വള്ളങ്ങൾ മത്സരിക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലിൽ തുടക്കമായി. ഉച്ചയ്ക്ക് 2 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരം ഉദ്ഘാടനം ചെയ്തു. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കാൻ ഇത്തവണ വെർച്വൽ ലൈൻ ഫിനിഷിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

Accident at Nehru Trophy Boat Race; Chundan Vallam StucK

Share Email
LATEST
More Articles
Top