പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ

പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ

കോഴിക്കോട് : പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. ഫറോക്ക് ചന്ത സ്ക്കൂളിലെ ശുചിമുറിയിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. അസം സ്വദേശി പ്രസൺജിത്ത് ആണ് ഇന്നലെ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഓടിപ്പോയത്. സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

വിലങ്ങണിയിച്ച് ബെഞ്ചിലിരുത്തിയ പ്രതി പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിനിയായ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രസൺ ജിത്തിനെ കോടതിയിൽ കൊണ്ടുപോകാനിരിക്കെയാണ് ഈ സംഭവം ഉണ്ടായത്.

Share Email
Top