ന്യൂഡല്‍ഹി: ഗുജറാത്തിലെ അഹമ്മദാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ എട്ടാം ക്ലാസുകാരന്‍ കുത്തികൊലപ്പെടുത്തി. ഗോദ്ര സെവന്‍ത് ഡേ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും എട്ടാം ക്ലാസുകാരനും തമ്മിൽ ഒരാഴ്ച്ച മുമ്പ് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് സംഘര്‍ഷം കത്തിക്കുത്തിലേക്ക് കലാശിച്ചത്. സംഭവിച്ച ഈ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം തുടങ്ങി.
സ്‌കൂള്‍ മാനേജുമെന്റിന് വീഴ്ച്ച പറ്റിയെന്നാരോപിച്ച് എബിവിപിയും രക്ഷിതാക്കളും പ്രതിക്ഷേധിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധത്തിനിടെ സ്‌കൂള്‍ അടിച്ചു തകര്‍ത്തു.,
Ahmedabad Class 10 student stabbed to death by junior