നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ കേന്ദ്രം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സിയാൽ 20 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ് ഈ പുതിയ കേന്ദ്രം. 32,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽനിന്നും വരുന്ന യാത്രക്കാരിൽ പകർച്ചവ്യാധികൾ കണ്ടെത്തിയാൽ, രോഗം ഭേദമാകുന്നതുവരെയോ ക്വാറന്റൈൻ പൂർത്തിയാക്കുന്നതുവരെയോ ഐസൊലേഷനിൽ പാർപ്പിക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിലായിരിക്കും ഈ കേന്ദ്രം പ്രവർത്തിക്കുക.
Airport Health Organization Center at Kochi Airport: Chief Minister to inaugurate on Saturday