കന്യാസ്ത്രീകളുടെ അറസ്റ്റ് : അമിത്ഷായും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായി ദില്ലിയില്‍ നിർണായക കൂടിക്കാഴ്ച്ച

കന്യാസ്ത്രീകളുടെ അറസ്റ്റ് : അമിത്ഷായും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായി ദില്ലിയില്‍ നിർണായക കൂടിക്കാഴ്ച്ച

ന്യൂഡല്‍ഹി: മലയാളി കന്യാസ്ത്രീമാരെ മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിലെ ജയിലില്‍ അടച്ച് എട്ടാം ദിനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഛത്തീസ്ഡ് മുഖ്യമന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച പാര്‍ലമെന്റില്‍ അമിത്ഷായുടെ ഓഫീസിലാണ് നിര്‍ണായക കൂടിക്കാഴ്ച്ച നടത്തുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിട്ടുള്ള കേസ് പിന്‍വലിച്ചാല്‍ കന്യാസ്ത്രീമാര്‍ക്ക് ജയില്‍ മോചിതരാകാം. എന്നാല്‍ ഇക്കാര്യത്തില്‍ എന്തു തീരുമാനമുണ്ടാകുമെന്നതും നിര്‍ണായകമാണ്.  

ഇതിനിടെ  കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.  അതിരൂപത ആസ്ഥാനത്ത് കുടിക്കാഴ്ചയ്ക്കെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറോട് ഇക്കാര്യം ആവശ്യപ്പെട്ടതായി ആന്‍ഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും അദ്ദേഹം  പറഞ്ഞു.

ഭരിക്കുന്ന പാര്‍ട്ടിയായതുകൊണ്ടാണ് ബിജെപിക്കാരുമായി ബന്ധപ്പെട്ടത്. സംഭവമുണ്ടയാതിന് പിന്നാലെ താന്‍ വിവരം രാജീവ് ചന്ദ്രശേഖറെ വിളിക്കുകയും അദ്ദേഹം ആവശ്യമായ സഹായം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ എംപിയെയും മറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും വിളിച്ചിരുന്നു. അവരും നല്ലരീതിയില്‍ ഇടപെട്ടു.

തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന നിലയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം കിട്ടണമെന്നും സമീപകാലങ്ങളിലായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ രാജീവ് ചന്ദ്രശേഖറെ അറിയിച്ചതായും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

Arrest of nuns: Meeting with Amit Shah and Chhattisgarh Chief Minister in Delhi

Share Email
Top