യുഎസിൻ്റെ നയത്തിൽ മാറി മറ്റൊരു പ്രധാന സഖ്യകക്ഷി; പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയ

യുഎസിൻ്റെ നയത്തിൽ മാറി മറ്റൊരു പ്രധാന സഖ്യകക്ഷി; പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയ

കാൻബറ: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഗാസയിലെ ഇസ്രായേൽ നടപടികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ശക്തമാകുന്ന സാഹചര്യത്തിൽ, പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ പലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഓസ്‌ട്രേലിയയും ചേരുകയാണ്.

അടുത്ത മാസം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വെച്ച് ഈ വിഷയത്തിൽ ഔദ്യോഗിക അംഗീകാരം നൽകുമെന്ന് ആൽബനീസ് പത്രസമ്മേളനത്തിൽ അറിയിച്ചു. പലസ്തീൻ അതോറിറ്റിയിൽ നിന്ന് ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിൽ, സ്വന്തമായൊരു രാഷ്ട്രമെന്ന പലസ്തീൻ ജനതയുടെ അവകാശം ഓസ്‌ട്രേലിയ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ന്യൂസിലൻഡും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് പരിഗണിക്കുമെന്ന് തിങ്കളാഴ്ച വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് വ്യക്തമാക്കി. സെപ്റ്റംബറിൽ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share Email
Top