കാനഡയിലെ തടാകത്തിൽ സോപ്പ് തേച്ച് കുളി: പിന്നിൽ ഇന്ത്യക്കാർ?; സാമൂഹികമാധ്യമങ്ങളില്‍ വിവാദം

കാനഡയിലെ തടാകത്തിൽ സോപ്പ് തേച്ച് കുളി: പിന്നിൽ ഇന്ത്യക്കാർ?; സാമൂഹികമാധ്യമങ്ങളില്‍ വിവാദം

ഒട്ടാവ: കാനഡയിലെ തടാകത്തിലെ സോപ്പ് തേച്ചുള്ള കുളിയെച്ചൊല്ലി സാമൂഹികമാധ്യമങ്ങളില്‍ വിവാദം. കാനഡയിലെ ബ്രാംപ്ടണിലെ തടാകത്തില്‍ നാല്‍വര്‍സംഘം സോപ്പ് തേച്ച് കുളിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇതേച്ചൊല്ലി വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നത്.

കിര്‍ക് ലുബിമോവ് എന്ന എക്‌സ് അക്കൗണ്ടില്‍നിന്നാണ് നാലംഗസംഘം തടാകത്തില്‍ സോപ്പ് തേച്ച് കുളിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാനഡയിലെ ബീച്ചുകള്‍ വിദേശികളുടെ കുളിമുറികളായി മാറുകയാണെന്നും കാനഡ മൂന്നാംകിട രാജ്യമായി മാറുന്നത് ദിവസേന സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പ്.

വീഡിയോ വൈറലായതോടെ സോപ്പ് തേച്ചുള്ള കുളിക്കെതിരേ വ്യാപകമായ വിമര്‍ശനമാണുയരുന്നത്. വീഡിയോയിലുള്ളത് ഇന്ത്യക്കാരാണെന്നാണ് പലരും പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ജലാശയങ്ങളില്‍ സോപ്പ് തേച്ച് കുളിക്കുന്നത് പരിസ്ഥിതി ആഘാതത്തിന് കാരണമാകുമെന്നും ജലം മലിനമാക്കുമെന്നും ഇത് ജലജീവികളെ ബാധിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവരെ ബോധവത്കരിക്കണമെന്നും പൊതുജലാശയങ്ങളില്‍ ഇതൊന്നും അനുവദിക്കരുതെന്നും ചിലര്‍ പറഞ്ഞു. ഇതിനോടകം അഞ്ച് മില്യണിലേറെ പേരാണ് ഈ വീഡിയോ എക്‌സില്‍ മാത്രം കണ്ടിട്ടുള്ളത്.

Bathing in a lake in Canada with soap: Indians behind it?; Controversy on social media

Share Email
Top