മെക്സിക്കൻ സെനറ്റ് സമ്മേളനത്തിൽ കയ്യാങ്കളി; പ്രതിപക്ഷ-ഭരണപക്ഷ സെനറ്റർമാർ തമ്മിൽ ഏറ്റുമുട്ടി

മെക്സിക്കൻ സെനറ്റ് സമ്മേളനത്തിൽ കയ്യാങ്കളി; പ്രതിപക്ഷ-ഭരണപക്ഷ സെനറ്റർമാർ തമ്മിൽ ഏറ്റുമുട്ടി

മെക്സിക്കോ സിറ്റിയിലെ സെനറ്റ് സമ്മേളനത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്കുതർക്കം കയ്യാങ്കളിയായി. സമ്മേളനത്തിൽ സംസാരിക്കാൻ അവസരം ലഭിക്കാത്തതിൽ പ്രകോപിതനായ പ്രതിപക്ഷ പാർട്ടിയായ പിആർഐയുടെ പ്രസിഡൻ്റ് അലെജാൻഡ്രോ മൊറേനോ, ഭരണകക്ഷിയായ മൊറേന പാർട്ടിയുടെ സെനറ്റ് പ്രസിഡൻ്റ് ജെറാർഡോ ഫെർണാണ്ടസ് നൊറോനയെ ആക്രമിച്ചതോടെയാണ് കലഹം ഉണ്ടായത്. സംഭവം ബുധനാഴ്ച നടന്നു.

യുഎസ് സൈനിക ഇടപെടൽ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് വാക്കേറ്റം കടുത്തത്. സമ്മേളനം അവസാനിക്കുന്നതിന് മുന്നോടിയായി ദേശീയഗാനം ആലപിക്കുന്ന സമയത്താണ് മൊറേനോ പോഡിയത്തിലേക്ക് കയറി നൊറോനയെ പിടികൂടി തള്ളിയത്. പുറത്ത് വന്ന ദൃശ്യങ്ങളിൽ മൊറേനോ മറ്റൊരു ഭരണകക്ഷി അംഗത്തെ നിലത്തേക്ക് തള്ളുന്നതും കാണാം.

സംഭവത്തിന് പിന്നാലെ നൊറോനയും മർദനമേറ്റ ഭരണകക്ഷി അംഗവും മാധ്യമങ്ങളെ സമീപിച്ചു. തനിക്കെതിരെ പ്രതിപക്ഷം സംഘം ചേർന്നെന്നും, മൊറേനോ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നൊറോന ആരോപിച്ചു. മൊറേനോയ്ക്കെതിരെ പരാതി നൽകുമെന്നും, സെനറ്റിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഭരണകക്ഷി സംസാരിക്കാനുള്ള അവസരം തടഞ്ഞതിനാലാണ് താൻ പ്രതികരിച്ചതെന്ന് മൊറേനോ വ്യക്തമാക്കി. ആദ്യം കായികപരമായി ആക്രമിച്ചത് നൊറോന തന്നെയാണെന്നും പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് സെനറ്റ് പ്രസിഡൻ്റാണെന്നും അദ്ദേഹം പറഞ്ഞു.

Brawl in Mexican Senate; Opposition and Ruling Party Senators Clash

Share Email
LATEST
More Articles
Top