ഭാരക്കൂടുതൽ കാരണം 20 യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കി: മാപ്പ് പറഞ്ഞ് ബ്രിട്ടിഷ് എയർവേയ്സ്

ഭാരക്കൂടുതൽ കാരണം 20 യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കി: മാപ്പ് പറഞ്ഞ് ബ്രിട്ടിഷ് എയർവേയ്സ്

ലണ്ടൻ: ഭാരക്കൂടുതൽ കാരണം 20 യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബ്രിട്ടിഷ് എയർവേയ്സ്. ഫ്ലോറൻസിലെ അമേരിഗോ വെസ്പുച്ചി വിമാനത്താവളത്തിൽ നിന്ന് ലണ്ടൻ സിറ്റി വിമാനത്താവളത്തിലേക്ക് പറക്കാനിരിക്കുകയായിരുന്ന ബിഎ എംബ്രയർ ഇആർജെ -190 വിമാനത്തിൽ ഓഗസ്റ്റ് 11നാണ് സംഭവം നടന്നത്. വായു സമ്മർദ്ദത്തെ ബാധിക്കുന്ന താപനില കാരണം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് ചില യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കേണ്ടി വന്നുവെന്നാണ് ബ്രിട്ടിഷ് എയർവേയ്സ് അറിയിച്ചിരിക്കുന്നത്.

യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ എയർവേയ്സ് മാപ്പ് പറഞ്ഞു. ചെറിയ റൺവേയും കടുത്ത ചൂടുള്ള കാലാവസ്ഥയും കാരണം വിമാനത്തിന് വായുമർദ്ദത്തെ നേരിടാൻ ഭാരം കുറയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നു. സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് ഏതാനും യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയത്.

യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ വേണ്ട മറ്റ് ക്രമീകരണങ്ങൾ എയർലൈൻ തന്നെ ചെയ്തു. വിമാനത്തിൽ നിന്ന് പുറത്തിറക്കിയ യാത്രക്കാർക്ക് ലഭ്യമായ അടുത്ത ഫ്ലൈറ്റിൽ യാത്രയും അവർ ആവശ്യമായ ഹോട്ടൽ താമസവും ഗതാഗത സൗകര്യവും ക്രമീകരിച്ചതായിട്ടാണ് ബ്രിട്ടിഷ് എയർവേയ്സ് അറിയിച്ചിരിക്കുന്നത്.

ഇറ്റലിയിലെ 35 ° സെൽഷ്യസ് താപനിലയിലും അമേറിഗോ വെസ്പുച്ചി വിമാനത്താവളത്തിലെ ചെറിയ റൺവേയും കാരണം ബിഎ ഇആർജെ -190 യാത്രയ്ക്ക് അധിക ഇന്ധനം ആവശ്യമായി വന്ന സാഹചര്യമുണ്ടായിരുന്നു. വിമാനത്തിലെ യാത്രക്കാരുടെ എണ്ണം കുറച്ചുകൊണ്ട് ഇന്ധനത്തിന്റെ കുറവ് പരിഹരിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്. 

അമിതമായ ചൂട് കാരണം ആളുകൾക്ക് വിമാനത്തിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് പൈലറ്റ് പറഞ്ഞുവെന്ന് ഒരു ബ്രിട്ടിഷ് യാത്രക്കാരൻ വെളിപ്പെടുത്തി. 36 പേരെ പുറത്തിറക്കുമെന്ന് ആദ്യം സ്റ്റാഫ് പറഞ്ഞിരുന്നു, എന്നാൽ ഒടുവിൽ 20 പേർക്ക് ഇറങ്ങേണ്ടി വന്നതായും അദ്ദേഹം കൂട്ടിചേർത്തു.

British Airways apologises after 20 passengers were removed from flight due to being overweight

Share Email
LATEST
Top