ഡൽഹി: ഓൺലൈൻ വാതുവെപ്പ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഓൺലൈൻ ഗെയിമിംഗിന്റെ മറവിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ തടയുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. നാളെ പാർലമെൻ്റിൽ ബിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഓൺലൈൻ വാതുവെപ്പുകൾക്ക് കനത്ത പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകൾ ബില്ലിലുണ്ട്.
സെലിബ്രിറ്റികൾ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷനുകൾ നടത്തുന്നത് നിരോധിക്കുന്നതിനും ബില്ലിൽ വ്യവസ്ഥകളുണ്ട്.
ഓൺലൈൻ ഗെയിമിംഗ് വരുമാനത്തിന് 28% ജി.എസ്.ടി. 2023 ഒക്ടോബർ മുതൽ ബാധകമാക്കിയിരുന്നു. 2024-25 സാമ്പത്തിക വർഷം മുതൽ ഗെയിമുകളിൽ നിന്നുള്ള വിജയങ്ങൾക്ക് 30% നികുതിയും ചുമത്തുന്നുണ്ട്. അനധികൃത സൈറ്റുകൾ തടയാൻ ഏജൻസികൾക്ക് അധികാരം നൽകുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.