തിരിച്ചടി തീരുവയില്‍ മയപ്പെട്ട് കാനഡ: അമേരിക്കക്കെതിരേ ചുമത്തിയ പകരം ചുങ്കം പിന്‍വലിക്കും

തിരിച്ചടി തീരുവയില്‍ മയപ്പെട്ട് കാനഡ: അമേരിക്കക്കെതിരേ ചുമത്തിയ പകരം ചുങ്കം പിന്‍വലിക്കും

ഓട്ടവ : തിരിച്ചടി തീരുവ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിസന്ധിയിലായ അമേരിക്ക- കാനഡ വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭി ക്കുന്നതിന്റെ ഭാഗമായി വിട്ടുവീഴ്ച്ചയുമായി കാനഡ. അമേരിക്ക കാനഡയ്‌ക്കെതിരേ തീരുവ ചുമത്തിയതിനു പിന്നാലെ കാനഡ അമേരിക്കയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയ ചില തിരിച്ചടി തീരുവകള്‍ പിന്‍വലിക്കാന്‍ കാനഡ തീരുമാനിച്ചു.

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക്  കാര്‍ണി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ്-കാനഡ-മെക്‌സിക്കോ സ്വതന്ത വ്യാപാരക്കരാറിന്റെ (യുഎസ്എംസിഎ) പരിധിയില്‍ വരുന്ന കാനഡയുടെ  ഉല്‍പന്നങ്ങള്‍ക്കു തീരുവ ഉണ്ടാവില്ലെന്നു അമേരിക്ക വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍  യുഎസ്എംസിഎ പരിധിയിലുള്ള എല്ലാ യുഎസ് ഉല്‍പന്നങ്ങള്‍ക്കും കാനഡയും തീരുവ ഒഴിവാക്കുമെന്നു പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു.

അമേരിക്കയില്‍ നിന്നുള്ള വാഹനങ്ങള്‍.  അലുമിനിയം, സ്റ്റീല്‍  തുടങ്ങിയ ഉത്പന്നങ്ങള്‍ക്കുമുള്ള  അധികതീരുവ തുടരുമെന്നും കാര്‍ണി വ്യക്തമാക്കി. കാനഡയുടെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു.

Canada softens on retaliatory tariffs: Retaliatory tariffs imposed against the US will be withdrawn

Share Email
Top