ചെന്നൈ വിമാനത്താവളത്തിൽ കാർഗോ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു; സുരക്ഷിതമായി ലാൻഡ് ചെയ്തു , അപകടം ഒഴിവാക്കി

ചെന്നൈ വിമാനത്താവളത്തിൽ കാർഗോ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു; സുരക്ഷിതമായി ലാൻഡ് ചെയ്തു , അപകടം ഒഴിവാക്കി

ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിംഗ് ചെയ്യുന്നതിനിടെ കാർഗോ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു. മലേഷ്യയിലെ കോലാലംപൂരിൽ നിന്ന് വന്ന വിമാനത്തിലാണ് സംഭവം. നാലാമത്തെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്.

പൈലറ്റുമാർ തീപിടുത്തം ശ്രദ്ധയിൽപ്പെടുത്തുകയും ഉടൻ എയർ ട്രാഫിക്‌ കൺട്രോളിനെ വിവരം അറിയിക്കുകയും ചെയ്തു. പിന്നാലെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. തയ്യാറായി നിന്ന അഗ്നിശമന സേന തീയണച്ചു, വലിയ അപകടം ഒഴിവാക്കി.

അടിയന്തര ലാൻഡിംഗ് നടത്തിയില്ലെന്നും, പൈലറ്റുമാർ വിമാനം സാധാരണ രീതിയിൽ സുരക്ഷിതമായി ഇറക്കിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. എയർപോർട്ട് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

Cargo Plane Engine Catches Fire at Chennai Airport; Lands Safely, Disaster Averted

Share Email
LATEST
Top