കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗ‍ഡ് സർക്കാർ, വാദം പൂർത്തിയായി; വിധി നാളെ

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗ‍ഡ് സർക്കാർ, വാദം പൂർത്തിയായി; വിധി നാളെ

ഡൽഹി: ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങളിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എൻഐഎ കോടതിയിൽ ഛത്തീസ്ഗഡ‍് സർക്കാർ ശക്തമായി എതിർത്തു. സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും ജൂലൈ 25 ന് ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ് ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്ന് അറസ്റ്റിലായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഢ് ബിജെപി സർക്കാർ ജാമ്യത്തെ എതിർക്കില്ലെന്ന് കേരള എംപിമാർക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും, പ്രോസിക്യൂഷന്റെ എതിർപ്പ് ഈ ഉറപ്പ് ലംഘിക്കപ്പെട്ടതായി വ്യക്തമാക്കുന്നതാണ്. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ കോടതി നാളെ വിധി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി.

കേരള എംപിമാരുമായുള്ള കൂടിക്കാഴ്ചയിൽ, രണ്ട് ദിവസത്തിനകം ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ ബജ്രംഗ് ദളിന്റെ വാദങ്ങളെ പിന്തുണച്ച് എൻഐഎ കോടതിയിൽ എതിർപ്പ് ഉന്നയിച്ചതോടെ, ഷായുടെ വാഗ്ദാനത്തിൽ ചർച്ച കൊഴുക്കുമെന്ന് ഉറപ്പാണ്.

Share Email
Top