ഷിക്കാഗോ: ഫേസ്ബുക്ക് ലൈവ് ചെയ്യുന്നതിനിടെ ചിക്കാഗോയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. കെവിന്‍ വാട്‌സണ്‍ എന്ന 42 കാരനാണ് കൊല്ലപ്പെട്ടത്. വെടിയേല്‍ക്കുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം തന്റെ കാറില്‍ ഇരുന്ന് ലൈവ് ആരംഭിച്ചിരുന്നു.
ബുധനാഴ്ച വൈകുന്നേരം ആറോടെ സൗത്ത് ഓസ്റ്റിനിലെ വെസ്റ്റ് മാഡിസണ്‍ 5000 ബ്ലോക്കിലുള്ള പാര്‍ക്കിംഗ് മേഖലയിലാണ് ആക്രമണം നടന്നത്. കെവിന്റെ വാട്‌സന്റെ വാഹനത്തിനു സമീപം ഒരു വാഹനമെത്തി. അതില്‍ നിന്നൊരാളിറങ്ങി വെടിവെക്കുകയായിരുന്നു എന്ന് ഷിക്കാഗോ പൊലീസ് അറിയിച്ചു. നെഞ്ചില്‍ വെടിയേറ്റ വാട്‌സനെ മൗണ്ട് സൈനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെടിവെപ്പിന് ഏകദേശം 11 മിനിറ്റ് മുമ്പാണ് ഫേസ്ബുക്ക് ലൈവ് വീഡിയോ ആരംഭിച്ചത്. ഇത് 2.5 ലക്ഷം പേര്‍ കണ്ടു. വീഡിയോയില്‍, വാട്‌സണ്‍ ഒരു വ്യക്തിയെ കാണുമ്പോള്‍ ആശങ്കയോടെയാണ് പ്രതികരിക്കുന്നതു കാണാമായിരുന്നു, ”എന്താ, ബ്രോ?” എന്നു ചോദിച്ച് കാറില്‍ നിന്നിറങ്ങി.
തുടര്‍ന്ന് പുറത്തുനിന്ന് വെടിവെപ്പിന്റെ ശബ്ദവും ഒരു വാഹനത്തിന്റെ പാഞ്ഞു പോകുന്ന ശബ്ദവുമാണ് വീഡിയോയില്‍ കേള്‍ക്കുന്നത്. കെവിനെ വെടിവെച്ചശേഷം ആക്രമണകാരി രക്ഷപെട്ടതായാണ് പോലീസ് നിഗമനം.
വെടിവെപ്പിന് ഒരു മണിക്കൂര്‍ മുമ്പ് താന്‍ സഹോദരന്റെ കൂടിയുണ്ടായിരുന്നതായി വാട്‌സണിന്റെ സഹോദരി ഷാമിക പറഞ്ഞു.
Chicago man shot and killed while performing on Facebook Live