ചിക്കാഗോ സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരം ആഗസ്റ്റ് 31-ന് ; മോൻസ് ജോസഫും മാണി സി. കാപ്പനും ഉദ്ഘാടനം ചെയ്യും

ചിക്കാഗോ സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരം ആഗസ്റ്റ് 31-ന് ; മോൻസ് ജോസഫും മാണി സി. കാപ്പനും ഉദ്ഘാടനം ചെയ്യും

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അമേരിക്കയിലും വിദേശത്തുനിന്നുമായി 20-ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആയിരക്കണക്കിന് കായികപ്രേമികളെ സ്വീകരിക്കാൻ ചിക്കാഗോ നഗരം ഒരുങ്ങിയിട്ടുണ്ടെന്ന് ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.

മത്സരങ്ങൾ ആഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 8.45-ന് മുൻമന്ത്രി മോൻസ് ജോസഫ് എം.എൽ.എ, മാണി സി. കാപ്പൻ എം.എൽ.എ. എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ലളിതമായ ഉദ്ഘാടനച്ചടങ്ങിൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ അധ്യക്ഷത വഹിക്കും. ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ അതിഥികളെ പരിചയപ്പെടുത്തും.

കൃത്യം 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. ജോസ് ഇടിയാലിയുടെ നേതൃത്വത്തിൽ നിഖിൽ മുണ്ടപ്ലാക്കൽ, സിബി കദളിമറ്റം, ജെസ്‌മോൻ പുറമടം എന്നിവരടങ്ങിയ റഫറി ടീമാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. റൊണാൾഡ് പൂക്കുമ്പേൽ, ബെഞ്ചമിൻ, സജി പൂതൃക്കയിൽ എന്നിവർ കമന്ററി നൽകും.

വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ഇന്ത്യാ ഫുഡ് ഫെസ്റ്റിവൽ കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജിലൻസ് ഓഫീസർ ബിജു കെ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ പ്രശസ്ത പിന്നണി ഗായിക ലക്ഷ്മി ജയറാം പങ്കെടുക്കും. തുടർന്ന്, 7 മണി മുതൽ 10 മണി വരെ അഫ്സലിന്റെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും.

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ

വടംവലി മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനത്തുകയാണ് കാത്തിരിക്കുന്നത്.

  • ഒന്നാം സ്ഥാനം: 11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും. ചിക്കാഗോയിലെ വ്യവസായ പ്രമുഖൻ ജോയി നെടിയകാലായിലാണ് സ്പോൺസർ.
  • രണ്ടാം സ്ഥാനം: 5,555 ഡോളറും ജോയി മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും. സ്പോൺസർ ചെയ്യുന്നത് ഫിലിപ്പ് മുണ്ടപ്ലാക്കലാണ്.
  • മൂന്നാം സ്ഥാനം: 3,333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും. എലൈറ്റ് ഗെയിമിങ്ങിനുവേണ്ടി ടോണി & ഫ്രാൻസിസ് കിഴക്കേക്കുറ്റ് ഇത് സ്പോൺസർ ചെയ്യുന്നു.
  • നാലാം സ്ഥാനം: 1,111 ഡോളർ സമ്മാനത്തുകയായി ലഭിക്കും. സ്പോൺസർമാർ ചിക്കാഗോ മംഗല്യ ജ്വല്ലറിക്ക് വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുൻ മാമ്മൂട്ടിൽ എന്നിവരാണ്.

സംഘാടക സമിതി

പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ. വൈസ് ചെയർമാൻ മാണി കരികുളം, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫിനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ, പി.ആർ.ഒ. മാത്യു തട്ടാമറ്റം, ഇന്ത്യാ ഫുഡ് ഫെസ്റ്റ് ചെയർമാൻ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.

മത്സരസ്ഥലം:

MORTON GROVE PARK DISTRICT STADIUM 6834 DEMPSTER ST, MORTON GROVE, ILLINOIS 60053.

കൂടുതൽ വിവരങ്ങൾക്ക്:

  • റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്) – (630) 935-9655
  • സിറിയക് കൂവക്കാട്ടിൽ (ടൂർണമെന്റ് ചെയർമാൻ) – (630) 673-3382

Chicago Social Club International Tug of War Competition to be inaugurated by Mons Joseph and Mani C. Kappan on August 31

Share Email
LATEST
Top