വാഷിംഗ്ടണ്‍: മിനിയാപോളിസില്‍ കത്തോലികാ സ്‌കൂളില്‍ നടന്ന വെടിവെയ്പില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് അമേരിക്കന്‍ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ നിര്‍ദേശിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഈ മാസം 31 വരെ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസ് ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാനാണ് ട്രംപ് നിര്‍ദേശം നല്കിയിരിക്കുന്നത്. കൊല്ലപ്പെട്ട കുട്ടികളുടെ കുടംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായും ട്രംപ് പറഞ്ഞു.
മിനിയാപോളിസില്‍ ഉണ്ടായ വെടിവെയ്പില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇതില്‍ പല കുട്ടികളുടേയും പരിക്ക് ഗുരുതരമാണ്. ഇതിനിടെ ആക്രമണത്തിനു പിന്നില്‍ കത്തോലിക്കാ വിരുദ്ധ തീവ്രവാദം ഉള്ളതായി സംശയിക്കുന്നതായും വിശദമായ അന്വേഷണം നടത്തുമെന്നും എഫ്ബിഐ മേധാവി കാഷ് പട്ടേല്‍ വ്യക്തമാക്കി.
മിനസോട്ടയിലെ മിനിയാപോളിസിലുള്ള അനണ്‍ഷ്യേഷന്‍ കത്തോലിക്കാ പള്ളിയോട് ചേര്‍ന്നുള്ള പ്രൈമറി സ്‌കൂളിലാണ് ബുധനാഴ്ച്ച രാവിലെ വെടിവെയ്പ്പ് നടന്നത്. കൊല്ലപ്പെട്ട കുട്ടികള്‍ എട്ടും 10 ളം വയസുകള്‍ പ്രായമുള്ളവരാണ്. പരിക്കേറ്റ 17 പേരില്‍ 14 കുട്ടികള്‍ക്കും മൂന്നു മുതിര്‍ന്നവരുമാണ് ഉള്‍പ്പെടുന്നത്. വെടിവെയ്പ് നടത്തിയ റോബിന് വെസ്റ്റ്മാനെന്ന 26 കാരന്‍ തുടര്‍ന്ന് സ്വയം വെടിവെച്ച് മരിച്ചു.
Children killed in Minneapolis shooting: American flags ordered to fly at half-mast













