അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്ന മാര്‍പാപ്പയെ തനിക്കുവേണ്ട: ലിയോ മാര്‍പാപ്പയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്ന മാര്‍പാപ്പയെ തനിക്കുവേണ്ട: ലിയോ മാര്‍പാപ്പയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ യുദ്ധ നീക്കങ്ങളെ വിമര്‍ശിച്ച ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്ന ഒരു മാര്‍പാപ്പയെ തനിക്കു വേണ്ടെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. മാര്‍പാപ്പ സാമാന്യബുദ്ധി ഉപയോഗിക്കണമെന്നും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് അവസാനി പ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

പോപ്പ് മഹാനായ മാര്‍പാപ്പയാകാനാണ് ശ്രമിക്കേണ്ടതെന്നും രാഷ്ട്രീയക്കാരനാകാന്‍ ശ്രമിക്കരുതെന്നും ട്രംപ് പറഞ്ഞു. ലിയോ മാര്‍പാപ്പ തന്നോട് നന്ദിയുള്ള വനായിരിക്ക ണമെന്നും ഒരു അമേരിക്കക്കാരനായതിനാല്‍ മാത്രമാണ് സഭ ലിയോയെ മാര്‍പാപ്പ ആക്കിയതെന്നും ട്രംപ് പറയുന്നു. ഇറാന്‍ ആണവായുധം ഉണ്ടായിരിക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ തനിക്ക് വേണ്ട. അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന വെനിസ്വേലയെ അമേരിക്ക ആക്രമിച്ചത് ഭയാനകമാണെന്ന് കരുതുന്ന ഒരു പോപ്പിനെ തനിക്ക് വേണ്ട.

താനുമായി ഇടപെടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് സഭ കരുതിയതിനാലാണ് ലിയോയെ മാര്‍പാപ്പ ആക്കിയതെന്നും ട്രംപ് പറഞ്ഞു. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍, ലിയോ വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ലെന്ന പരാമര്‍ശം കൂടി ട്രംപ് നടത്തി.
Trump slams Pope Leo for criticizing US president

Share Email
LATEST excelnclexrn
Top