ചൈനയിലെ ടിയാൻജിനിൽ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ നടക്കാനിരിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി സ്വാഗതം ചെയ്തതായി ചൈന. മോദി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
“ഇത് സൗഹൃദത്തിന്റെ വേദിയാകും” – ചൈന
“ചൈനയിൽ നടക്കുന്ന എസ്‌സിഒ ടിയാൻജിൻ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുസ്വാഗതം. ഇത് സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഒത്തുചേരലായിരിക്കും. എല്ലാ അംഗരാജ്യങ്ങളും ചേർന്നുള്ള പരിശ്രമത്തിലൂടെ ടിയാൻജിൻ ഉച്ചകോടി ഉയർന്ന നിലവാരമുള്ള വികസനത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” – ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
മോദി–ഷി ചിൻപിങ്ങ് കൂടിക്കാഴ്ചക്ക് സാധ്യത
എസ്‌സിഒ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ് ഇറക്കുമതി തീരുവ, മോദിയുടെ ചൈന സന്ദർശനത്തിൻ്റെ പ്രാധാന്യം
ഇന്ത്യക്കെതിരെ യുഎസ് അടുത്തിടെ പ്രഖ്യാപിച്ച 50% ഇറക്കുമതി തീരുവയുടെ പശ്ചാത്തലത്തിൽ മോദിയുടെ ചൈന സന്ദർശനത്തിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യവും നേടിയിട്ടുണ്ട്.
2018 ശേഷമുള്ള ആദ്യ സന്ദർശനം
2018ലെ വുഹാനിലെ അനൗപചാരിക ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവസാന ചൈന സന്ദർശനം. അതിനുശേഷം ക്വിങ്‌ദാവോയിൽ നടന്ന എസ്‌സിഒ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. 2017ലെ ഡോക്ലാം സംഘർഷത്തിനു ശേഷം നടന്ന ഈ സന്ദർശനങ്ങൾ അതീവ ശ്രദ്ധ നേടിയവയായിരുന്നു.
പുതിയ കാലഘട്ടത്തിലേക്ക് ഇന്ത്യ–ചൈന ബന്ധം?
2024 ഒക്ടോബർ 21ന് ലഡാക്ക് നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം അവസാനിപ്പിക്കാൻ ധാരണയിൽ എത്തിയ പശ്ചാത്തലത്തിൽ, പുതിയ ഉച്ചകോടിയും തുടർ കൂടിക്കാഴ്ചകളും ഇന്ത്യ–ചൈന ബന്ധത്തെ പുതിയ ദിശയിലേക്ക് നയിക്കുമെന്ന് നിഗമനം.
മോദിയുടെ ഈ സന്ദർശനം ജപ്പാൻ സന്ദർശനത്തിനു പിന്നാലെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
China Welcomes Prime Minister Modi for SCO Summit; Possible Meeting with Xi Jinping