തൃശൂരിൽ ലുലു മാൾ നിർമാണം വൈകുന്നു: പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയും നേതാവുമെന്ന് എം.എ. യൂസഫലി

തൃശൂരിൽ ലുലു മാൾ നിർമാണം വൈകുന്നു: പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയും നേതാവുമെന്ന് എം.എ. യൂസഫലി

തൃശൂർ: കേരളത്തിൽ വ്യവസായം തുടങ്ങാൻ ഇപ്പോൾ പഴയതുപോലെ ബുദ്ധിമുട്ടില്ലെന്ന് സർക്കാർ പറയുമ്പോഴും, വ്യവസായി എം.എ. യൂസഫലിയുടെ വാക്കുകൾ ചർച്ചയാകുന്നു. കൊച്ചിക്കും തിരുവനന്തപുരത്തിനും ശേഷം സംസ്ഥാനത്തെ മൂന്നാമത്തെ പൂർണ്ണ വലുപ്പത്തിലുള്ള ലുലു മാൾ തൃശൂരിൽ വരാത്തതിന്റെ കാരണം അദ്ദേഹം തുറന്നുപറഞ്ഞു. ചിലരുടെ അനാവശ്യ ഇടപെടലുകൾ കാരണം തൃശൂരിലെ ലുലു മാൾ പദ്ധതി വൈകുകയാണെന്നാണ് യൂസഫലി വ്യക്തമാക്കിയത്.

2022-ൽ പ്രവർത്തനം തുടങ്ങാൻ ലക്ഷ്യമിട്ടാണ് തൃശൂരിലെ ലുലു മാൾ പദ്ധതിയുമായി മുന്നോട്ടുപോയത്. എന്നാൽ, ഒരു രാഷ്ട്രീയ പാർട്ടിയുടെയും അതിലെ ഒരു നേതാവിന്റെയും ഇടപെടൽ കാരണം പദ്ധതി അനാവശ്യമായി വൈകുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. 3,000 പേർക്ക് ജോലി ലഭിക്കുമായിരുന്ന ഈ പദ്ധതി, ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു കേസ് കാരണം മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടര വർഷമായി ഈ കേസ് തുടരുന്നു. തൃശൂർ ചിയ്യാരത്ത് തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ടു പോകണമെങ്കിൽ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും. ആ തടസ്സങ്ങൾ മാറിയാൽ തൃശ്ശൂരിൽ ലുലുവിന്റെ മാൾ പ്രവർത്തനം ആരംഭിക്കും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Construction of Lulu Mall in Thrissur is delayed: A political party and its leader are behind it, says M.A. Yusuffali

Share Email
LATEST
Top