തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വന്‍ മഴയ്ക്ക് സാധ്യത.
തെക്കന്‍ തമിഴ്‌നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായിരൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായാണ് അതിശക്തമായ മഴ പ്രവചിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ പല സ്ഥലങ്ങളിലും ഉച്ച മുതലേ ശക്തമായ മഴ പെയ്യുന്നുണ്ട്.
Cyclone formed: Heavy rain likely for five days