കിഷ്ത്വാര്‍  മേഘവിസ്ഫോടത്തിൽ മരണം 65 ആയി ഉയർന്നു

കിഷ്ത്വാര്‍  മേഘവിസ്ഫോടത്തിൽ മരണം 65 ആയി ഉയർന്നു

ശ്രീനഗര്‍: വ്യാഴാഴ്ച്ച ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ  മേഘവി സ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണം 65 ആയി ഉയർന്നു. അപകടത്തില്‍ കാണാതായ 200ഓളം പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്കുള്ള തീർഥാടകരാണ് കൂടുതലായും അപകടത്തിൽപ്പെട്ടത്. 

150 ഓളം പേര്‍ക്ക് പ്രളയത്തെ തുടര്‍ന്നുള്ള അപകടങ്ങളില്‍ പരിക്കേറ്റിരുന്നു. സൈന്യത്തിന്റെയും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മലയോരത്തുള്ള ഗ്രാമത്തിലെ വീടുകളില്‍ പലതും മിന്നല്‍ പ്രളയത്തില്‍ ഒലിച്ചു പോയതായി ഡെപ്യൂട്ടി കമ്മിഷണര്‍ പങ്കജ് കുമാര്‍ ശര്‍മ വ്യക്തമാക്കി. മാതാ തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. അതിനിടെ കേന്ദ്ര മന്ത്രി ജിതേന്ദര്‍ സിങ് ഇന്ന് കിഷ്ത്വര്‍ സന്ദര്‍ശിക്കും.

Death toll in Kishtwar cloudburst rises to 65

Share Email
Top