കുവൈറ്റ് വ്യാജമദ്യ ദുരന്തത്തില്‍ മരണം 23 ആയി ഉയര്‍ന്നു: 160 പേര്‍ ചികിത്സയിലെന്ന് ഔദ്യോഗീക സ്ഥിരീകരണം

കുവൈറ്റ് വ്യാജമദ്യ ദുരന്തത്തില്‍ മരണം 23 ആയി ഉയര്‍ന്നു: 160 പേര്‍ ചികിത്സയിലെന്ന് ഔദ്യോഗീക സ്ഥിരീകരണം

കുവൈത്ത് സിറ്റി: കുവൈറ്റിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 23 ആയി ഉയര്‍ന്നതായി അധികൃതര്‍ ഔദ്യോഗീകമായി അറിയിച്ചു. 160 പേര്‍ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിഷമദ്യം കഴിച്ചവരിലേറെയും ഭഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ചികിത്സയില്‍ തുടരുന്ന പലരുടെയും ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരില്‍ നിരവധിപ്പേരെ ഡയാലിസിന് വിധേയമാക്കി. ഐ സി യു, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കായി ഒരുക്കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

40 ഇന്ത്യക്കാര്‍ ചികിത്സയില്‍ തുടരുന്നതായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്ക് ലഭ്യമായിട്ടില്ല

മരണമടഞ്ഞവരുടെയും ചികിത്സയില്‍ തുടരുന്നവരുടെയും കുടുംബങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് വേണ്ടി ഹെല്പ് ലൈന്‍ നമ്പര്‍ സ്ഥാപിച്ചതായി എംബസി അറിയിച്ചു. +965-65501587 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി വ്യക്തമാക്കി.

വിഷ മദ്യ ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ ചികിത്സയ്ക്കായി ആശുപത്രികളുമായും കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി അറിയിച്ചു.

Death toll in Kuwait counterfeit alcohol disaster rises to 23: Officials confirm 160 people are under treatment

Share Email
LATEST
Top