ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ വീട്ടില്‍ പരാതി നല്കാനെത്തിയ വ്യക്തി ഡല്‍ഹി മുഖ്യമന്ത്രിക്കു നേരെ കൈയേറ്റം നടത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഔദ്യോഗീക വസതിയില്‍ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്നതിനിടെയാണ് പരാതി നല്കാനെത്തിയ ഒരു യുവാവ് മുഖ്യമന്ത്രിക്കു നേരെ കൈയേറ്റം നടത്തിയത്.
മുഖ്യമന്ത്രിയെ തല്ലിയ 30 വയസുകാരനായ പ്രതിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തു. ഇയാളെ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യുകയാണ്.മുഖ്യമന്ത്രിയുടെ വസതിയില്‍ പരാതി നല്കാനായി എത്തിയ ആള്‍ ചില രേഖകള്‍ ആദ്യം കൈമാറി. തുടര്‍ന്നാണ് അപ്രതീക്ഷിതമായി ആക്രമണം നടത്തിയത്. പൊലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇയാളെ കീഴടക്കിയതായി ദൃക്‌സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്ത സംഭവത്തിനു പിന്നാലെ ദില്ലി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്കു നേരെ നടന്ന കൈയേറ്റത്തെ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് അപലപിച്ചു. മുഖ്യമന്ത്രി ഒരു സംസ്ഥാനത്തിന്റെ നേതൃത്വത്തിലിരിക്കുന്ന വ്യക്തിയാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ദില്ലി മുഖ്യമന്ത്രിക്ക് പോലും സുരക്ഷ ഇല്ലെങ്കില്‍ ു സാധാരണ ജനങ്ങള്‍ക്ക് എങ്ങനെ സുരക്ഷ ഉറപ്പാക്കാമെന്നും ഇദ്ദേഹം വിമര്‍ശിച്ചു
Delhi Chief Minister ‘slapped’ by man at public event