ആൺകുട്ടി വേണമെന്ന ആഗ്രഹം കൊലപാതകത്തിലേക്ക്;ത്രിപുര സ്റ്റേറ്റ് റൈഫിൾസ് ഉദ്യോഗസ്ഥന്റെ ക്രൂരത

ആൺകുട്ടി വേണമെന്ന ആഗ്രഹം കൊലപാതകത്തിലേക്ക്;ത്രിപുര സ്റ്റേറ്റ് റൈഫിൾസ് ഉദ്യോഗസ്ഥന്റെ ക്രൂരത

ത്രിപുരയിൽ ഒരു വയസ്സുള്ള മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ടി.എസ്.ആർ ജവാൻ രതീന്ദ്ര ദേബ്ബര്‍മ അറസ്റ്റിലായി. കുട്ടിയുടെ അമ്മ മിതാലിയാണ് പൊലീസിൽ പരാതി നൽകിയത്.

സംഭവം മിതാലിയുടെ സഹോദരിയുടെ വീട്ടിലാണ് നടന്നത്. ബിസ്‌ക്കറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് രതീന്ദ്ര കുട്ടിയെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തിരികെ വന്ന കുട്ടിക്ക് ഛർദ്ദി തുടങ്ങി. തുടർച്ചയായി ഛർദ്ദി ഉണ്ടായപ്പോൾ, ഭക്ഷണം എന്തെങ്കിലും കൊടുത്തോ എന്ന് ഭാര്യ ചോദിച്ചെങ്കിലും രതീന്ദ്ര നിഷേധിച്ചു.

കുട്ടിയെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് അഗർത്തലയിലെ ജി.ബി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ കുട്ടി മരിച്ചു.

പത്താം ബറ്റാലിയൻ ടി.എസ്.ആർ ഉദ്യോഗസ്ഥനായ രതീന്ദ്ര എ.ഡി.സി ഖുമുല്‍വങ് ആസ്ഥാനത്താണ് ഇപ്പോൾ ജോലി ചെയ്യുന്നത്. രണ്ടാമതും പെൺകുട്ടി ജനിച്ചതിനെ തുടർന്ന് ഭർത്താവ് നിരന്തരം അപമര്യാദയായി പെരുമാറിയിരുന്നുവെന്നും ആണ്‍കുട്ടി വേണമെന്ന ആഗ്രഹം സാധിക്കാത്തതിനാലാണ് കൊലപാതകമെന്ന് മിതാലി മൊഴിയിൽ വ്യക്തമാക്കി. കേസ് അന്വേഷണം തുടരുന്നു.

Desire for a Male Child Leads to Murder; Brutality of Tripura State Rifles Officer

Share Email
Top