മോസ്‌കോ: വര്‍ഷങ്ങളായി തുടരുന്ന റഷ്യ- യുക്രയിന്‍ യുദ്ധം അവസാനിപ്പിക്കാനി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്്‌ളാഡിമര്‍ പുടിനുമായി വെള്ളിയാഴ്ച്ച നേരിട്ട് ചര്‍ച്ച നടത്തുന്നതിനു മുന്നോടിയായി റഷ്യയും യുക്രയിനും നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. ഇരു രാജ്യങ്ങളും തങ്ങളുടെ സൗഹൃദ രാഷ്ട്രങ്ങളുമായുള്ള ആശയവിനിമയം തുടരുകയാണ്.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി യുക്രൈന്‍ യുദ്ധത്തിലെ തങ്ങളുടെ സഖ്യകക്ഷിയായ ഉത്തരകൊറിയയുമായി റഷ്യ ആശയവിനിമയം നടത്തി. കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി പുടിന്‍ ഫോണില്‍ സംസാരിച്ചു. ട്രംപുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുതിന്‍ കിമ്മിനോട് പങ്കുവെച്ചതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. യുക്രൈനെതിരേ പോരാടാന്‍ റഷ്യയെ സഹായിക്കുന്നതിനായി 15000 പട്ടാളക്കാരെ കിം നേരത്തെ അയച്ചിരുന്നു.
യുക്രയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി യൂറോപ്യന്‍ രാജ്യങ്ങളോടും യുഎസിനോടും യുക്രൈന്റെ നിലപാടറിയിക്കാന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ഇന്നലെ ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെത്തി. ചാന്‍സലര്‍ ഫ്രീഡ്രിക് മെര്‍ത്സുമായി ചര്‍ച്ചനടത്തി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ എന്നിവരുമായി ഇരുവരും ഫോണില്‍ സംസാരിച്ചു. സെലെന്‍സ്‌കിയും യൂറോപ്യന്‍ നേതാക്കളും ട്രംപുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി. യൂറോപ്യന്‍ യൂണിയന്റെ പൂര്‍ണപിന്തുണ ലക്ഷ്യമാക്കിയാണ് സെലന്‍സിയുടെ നീക്കം
.ട്രംപും പുടിനും തമ്മില്‍ വെള്ളിയാഴ്ച്ച അലാസ്‌ക സേനാതാവളത്തിലാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. പുടിന്റെ താത്പര്യപ്രകാരം നടത്തുന്ന കൂടിക്കാഴ്ചയാണിതെന്ന് അമേരിക്കന്‍ വിദേശകാര്യവക്താവ് ടാമി ബ്രൂസ് പറഞ്ഞു.
Diplomacy in full swing ahead of Alaska talks: Zelensky in Germany, Putin communicates with Kim